വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ സംഭവത്തില്‍ ജോബിന്‍ മാനുവലിന്റെ കൂട്ടാളിയും കേസിലെ രണ്ടാംപ്രതിയുമായ 43കാരന്‍ രജി കുമാറിനെ പൊലീസ് പിടികൂടി. നേവിയില്‍ കമ്മീഷന്‍ ഓഫീസറാണെന്ന വ്യാജേന നേവല്‍ ഓഫീസറുടെ യൂണിഫോമും,സീലുകളും ഉപയോഗിച്ചായിരുന്നു വ്യാജ റിക്രൂട്ടിങ് സ്ഥാപനം നടത്തിയിരുന്നത്. ഇയാളുടെ പിതാവ് മുമ്പ് NAD ഉദ്യോഗസ്ഥനായിരുന്നു. പിതാവ് മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിവരം നേവിയില്‍ അറിയിക്കാതെയും ഐഡന്റിന്റി കൊടുക്കാതെയും നിയമ വിരുദ്ധമായി ആനുകൂല്യങ്ങള്‍ കൈപറ്റിയിരുന്നു. വിശാഖപട്ടണം നേവല്‍ ബെയ്‌സ് ,കൊച്ചിന്‍ നേവല്‍ ബെയ്‌സ് എന്നിവിടങ്ങളില്‍ ജൂനിയര്‍ ക്ലര്‍ക്കായും, ഓഫീസറായും ജോലി തരപ്പെടുത്തി തരാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണ തന്ത്രപരമായി കൊച്ചിന്‍ നേവല്‍ ബെയ്‌സിലും NADയിലും സന്ദര്‍ശനം നടത്തിരുന്നതായും പൊലീസ് പറയുന്നു. പാലാരിവട്ടത്ത് ഗാസ്സ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ നടത്തിയിരുന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിരുന്നത്. തട്ടിപ്പിനിരയായ കൂടുതല്‍…

സൂപ്പര്‍ സ്റ്റൈലിഷില്‍ പ്രിയങ്ക ചോപ്രയും ഒപ്പം നിക്ക് ജൊനാസും

സൂപ്പര്‍ സ്റ്റൈലിഷില്‍ പ്രിയങ്ക ചോപ്രയും ഒപ്പം നിക്ക് ജൊനാസും കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും മിന്നിത്തിളങ്ങി. ലോകമെമ്പാടുമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ഈ ഫെസ്റ്റിവല്‍ ആരാധകര്‍ക്ക് വന്‍ ഹരമാണ് നല്‍കുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയ പോലും ആഘോഷമാക്കിയിരിക്കുകയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. ചുവന്ന പരവതാനിയില്‍ അതിസുന്ദരിയായി നടന്നുവന്ന പ്രിയങ്കയെ ഉറ്റുനോക്കിയത് പതിനായിരങ്ങളായിരുന്നു. വെളുത്ത ഗൗണ്‍ ധരിച്ച് കഴുത്തില്‍ ഡയമണ്‍ നെക്ലസും അണിഞ്ഞാണ് താരം ഫെസ്റ്റിവലില്‍ എത്തിയിരിക്കുന്നത്. ഒപ്പം ഭര്‍ത്താവ് നിക്ക് ജൊനാസ് വെളുത്ത സ്യൂട്ട് ധരിച്ചും പ്രിയങ്കയ്ക്കരികില്‍ കൗതുകത്തോടെ നിന്നു. ദമ്പതികളുടെ റെഡ് കാര്‍പ്പറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാന്‍സില്‍ പ്രിയങ്ക ആദ്യം എത്തിയത് ഒരു കറുത്ത സ്പൂക്ലിംഗ് ഗൗണ്‍ ധരിച്ചായിരുന്നു.മാത്രമല്ല അതിന് കുറഞ്ഞ ആഭരണങ്ങളായിരുന്നു ഇട്ടിരുന്നത്. താരം ആരും കൊതിക്കുന്ന പോലെ മുഖത്ത് പുഞ്ചിരി വിടര്‍ത്തിയ പ്രിയങ്കയുടെ ഓരോ പോസും…

ബോഡി ബിൽഡറാകാൻ കഠിന പരിശ്രമം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ബോഡി ബിൽഡറാകാൻ കഠിന പരിശ്രമം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി ബോഡി ബിൽഡിങ്ങിൽ താല്പര്യമുള്ള ജനറേഷനാണ് ഇന്നത്തേത്. ആളുകളെ ആകർഷിക്കുന്നതിനായി ജിമ്മിൽ സാഹസികം നടത്തി ജിംനാസ്റ്റിക് ആവാൻ താല്പര്യം കാണിക്കുന്ന നിരവധി യുവാക്കളുണ്ട്. അത്തരത്തിൽ ഒരു സാഹസികം നടത്തിയ അയാൾക് കിട്ടിയത് എട്ടിന്റെ പണിയാണ്. 34 കാരനായ സിയാൻ നിരന്തരമായി ഡയറ്റ് ചെയ്തതിലൂടെ അയാൾക്ക്‌ വലിയ പ്രശ്നമാണ് ഉണ്ടായത്. ദിവസവും 11 വര്‍ഷമായി ജിമ്മിൽ ചെലവഴിക്കുന്ന സിയാൻ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും നല്ല ബോഡി ബിൽഡിംഗ്‌ ട്രെയിനറെയാണ് തന്നെ പരിശീലിപ്പിക്കാൻ തെരഞ്ഞെടുത്തത്. പ്രോട്ടീൻ ഭക്ഷണം ധാരാളമായി കഴിക്കാൻ ആരംഭിച്ചു. പെട്ടന്നാണ് സിയാന് കഠിനമായ വയറു വേദന അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടറെ കാണുകയും ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്റെ വയറു വേദനക്ക് ശമനം വന്നതോടെ ഡോക്ടറുടെ വാക്ക് മറികടന്നു പഴയ രീതി…

സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടി രിക്കുന്നു: സീറോയുടെ പരാജയത്തിൽ പതറി ഷാരുഖ്

സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടി രിക്കുന്നു: സീറോയുടെ പരാജയത്തിൽ പതറി ഷാരുഖ് വലിയ പ്രമോഷനോട്‌ കൂടിയായിരുന്നു ഷാരുഖി ന്റെ പുതിയ ചിത്രം സീറോ റിലീസിനെത്തിയത്. എന്നാൽ പുതിയ ചിത്രത്തിന്റെ പരാജയം ഷാരുഖിനെ തളർത്തിയെന്നാണ് പറയുന്നത്. ഇനി സിനിമകൾ ചെയ്യാനുള്ള ആവേശം നഷ്ട പെട്ടിരിക്കുകയാണെന്ന് ഒരു അഭിമുഖത്തി ലൂടെയാണ് ഷാരുഖ് പറഞ്ഞത്. ഒരു സിനിമ കഴിഞ്ഞ് അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ അടുത്ത സിനിമ ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊരു മനസ്സ് തോന്നുന്നില്ലായെന്നാണ് ഷാരുഖ് പറയുന്നത്. ഇനി കുറച്ച് സമയം കുടുംബവുമായി ചെല വഴിക്കാനാണ് താൻ താല്പര്യപെടുന്നതെന്നും താരം പറഞ്ഞു. എന്നാൽ ഇപ്പോൾ അങ്ങനെയൊരു മനസ്സ് തോന്നുന്നില്ലായെന്നാണ് ഷാരുഖ് പറയുന്നത്. ഇനി കുറച്ച് സമയം കുടുംബവുമായി ചെല വഴിക്കാനാണ് താൻ താല്പര്യപെടുന്നതെന്നും താരം പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രകൂട് ജില്ലയിലുള്ള മൗതെഹ്‌സിലിലാണ് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ് രണ്ട് പെണ്‍കുട്ടികളും. ഇരുവരും ഉച്ചയ്ക്ക് ഒരുമണിയോടെ വീടുകളില്‍ നിന്ന് കയറുമായി ഇറങ്ങിപ്പോരുകയായിരുന്നെന്നാണ് വിവരം. ശേഷം വൈകിട്ട് നാല് മണിയോടെ ഇരുവരെയും വീടുകളില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. കുട്ടികളുടെ വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും അവര്‍ക്കും കാരണമറിയില്ലെന്ന് പോലീസ് പറഞ്ഞു.

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നെ അപമാനിച്ച നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ രാജി. വ്യാഴാഴ്ച രാത്രിയാണ് പ്രിയങ്ക തന്റെ രാജി നേതൃത്വത്തിന് നല്‍കിയത്. കോണ്‍ഗ്രസില്‍ വൃത്തികെട്ട ഗുണ്ടകള്‍ക്കാണ് പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പും രക്തവും ഒഴുക്കിയവരേക്കാള്‍ പരിഗണന ലഭിക്കുന്നത്. ഇതില്‍ അത്യധികം ദുഃഖിതയാണ്. പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു. മഥുരയില്‍ റഫാല്‍ കരാര്‍ സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്ക ചതുര്‍വേദിയോട് അപമര്യാദയായി പെരുമറിയത്. സംഭവത്തെ തുടര്‍ന്ന് ഇവരെ പാര്‍ട്ടി പുറത്തതാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക സഹായം ആവശ്യമായതിനാല്‍ ഇവരെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. ഇവരിലൊരാളെ സ്ഥാനാര്‍ഥിയാക്കാന്‍ വരെ പരിഗണിച്ചിട്ടുണ്ടെന്നാണ്…

വടക്കാഞ്ചേരിയില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു

വടക്കാഞ്ചേരിയില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് ഫൊറൊന പള്ളിയില്‍ തിരുകര്‍മ്മങ്ങള്‍ക്കിടെയില്‍ ഷട്ടര്‍ പൊട്ടി വീണു. ഇന്ന് രാവിലെ ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണു പള്ളിയുടെ ഷട്ടര്‍ പൊട്ടി വീണത്. പള്ളിയില്‍ വിശ്വാസികളുടെ വന്‍ തിരക്കാണ് ഉണ്ടായിരുന്നത്. ഷട്ടര്‍ പൊട്ടി താഴേക്ക് വീണെങ്കിലും പാതിവഴിയില്‍ ഷട്ടര്‍ തങ്ങിനിന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

പണവും കാറും തട്ടിയെടുത്തു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്

പണവും കാറും തട്ടിയെടുത്തു; ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ് ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി മാതാവ്. കണ്ഠരര് മോഹനരര് ഭാര്യയുമായി ചേര്‍ന്ന് തന്റെ പണവും കാറും തട്ടിയെടുത്തെന്ന് ആരോപിച്ചാണ് മാതാവ് ദേവകി അന്തര്‍ജനം ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദേവകി നല്‍കിയ ഹര്‍ജി ഈ മാസം 26ന് മധ്യസ്ഥ ചര്‍ച്ചക്ക് ഹൈകോടതി മാറ്റി. ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യകൂടിയാണ് ദേവകി. ഫെഡറല്‍ ബാങ്ക് ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ 1998 ജൂലൈ 25 മുതല്‍ താനും ഭര്‍ത്താവും ചേര്‍ന്ന് കൈകാര്യം ചെയ്തിരുന്ന സംയുക്ത അക്കൗണ്ട് ധനലക്ഷ്മി ബാങ്കിലേക്ക് താനറിയാതെ മാറ്റിയെന്നുള്‍പ്പെടെ ആരോപണങ്ങളുന്നയിച്ചാണ് ഹര്‍ജി. തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റതായും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് തടയുകയും ചെയ്തതായി ദേവകി അന്തര്‍ജനം ആരോപിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്ത് മകള്‍ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.…

ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം

ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം ബിജെപി നേതാവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ആര്‍സ പൊലീസ് സ്റ്റേഷനു കീഴിലാണ് സംഭവം. സിര്‍ക്കാബെയ്ദ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ ശിശുപാല്‍ സെഹിസാറാണ് മരിച്ചത്. ഇന്ന് രാവിലെ ഗ്രാമവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ശിശുപാലിന്റെ മരണം കൊലപാതകമാണെന്നും ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപിയുടെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി

തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി. ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മീന്‍ മുള്ള് നീക്കം ചെയ്യുകയും ചെയ്തു. സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മുള്ള് കുടുങ്ങുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെയാണ്. മണ്ഡലത്തിലെ തീരദേശങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയായിരുന്നു സംഭവം. തൊണ്ടയില്‍ കുടുങ്ങിയ മുള്ള് എടുത്തു കളയാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതോടെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ പ്രചാരണം തടസപ്പെടുകയും പിന്നീട് ആശുപത്രിവിട്ട ശേഷം പ്രചാരണ പരിപാടികള്‍ പുനരാരംഭിക്കുകയും ചെയ്തു.