വടകരയില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ ബോംബേറ്: വ്യാപക സംഘര്‍ഷം

വടകരയില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ ബോംബേറ്: വ്യാപക സംഘര്‍ഷം തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക സംഘര്‍ഷം. വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ബോംബേറില്‍ പക്ഷേ ആര്‍ക്കും പരിക്കില്ല. ബോംബേറിന് പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളയത്ത് സിപിഎം – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിയല്‍ ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു. വഴിയരികില്‍ നിന്ന കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഈ കുട്ടിയും ഒരു സ്ത്രീയും അടക്കം അഞ്ച് പേരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂരില്‍ മയക്കുമരുന്ന് ഗുളികകളുമായി രണ്ടുപേര്‍ പിടിയില്‍

പുനലൂരില്‍ മയക്കുമരുന്ന് ഗുളികകളുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചെമ്മന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തിനു സമീപത്തുനിന്നുമാണ് ഇവരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്നും 190 ഗുളികകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ നവീന്‍ (20), അക്ഷയ് (21) എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിലെ ചില ജില്ലകളില്‍ ഇന്നും നാളെയും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30-40 km വേഗതയില്‍ കാറ്റും വീശാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയെയും സോണിയ ഗാന്ധിയെയും രാഹുല്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ രാഹുലിന്റെ തീരുമാനത്തോട് മുതിര്‍ന്ന നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നാണ് സൂചന. എഐസിസി പ്രവര്‍ത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ കൂറ്റന്‍ വിജയം നേടിയെങ്കിലും ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം വീണ്ടും അധികാരം പിടിച്ചെടുത്ത മോദിയേയും ബിജെപിയേയും അഭിനന്ദിക്കുന്നതായും തന്റെ സ്വന്തം മണ്ഡലമായ അമേഠിയയില്‍ വന്‍ വിജയം നേടിയ സ്മൃതി ഇറാനിയ്ക്ക് വിജയാശംസ…

മോദി 29ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

തുടര്‍ച്ചയായി രണ്ടാംതവണയും അധികാരത്തിലേറുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റിലൂടെ പങ്കുവെച്ചു. ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നുവെന്നാണ് മോദിയുടെ ട്വീറ്റ്. അധികാരത്തിലേറാന്‍ വേണ്ട കേവല ഭൂരിപക്ഷവും ബിജെപി മറികടന്ന സാഹചര്യത്തിലാണ് മോദി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. നമ്മള്‍ ഒരുമിച്ച് വളര്‍ന്നു, നമ്മള്‍ ഒരുമിച്ച് പുരോഗതി കൈവരിച്ചു, ഇനി നമ്മള്‍ ഒരുമിച്ച് കരുത്തുറ്റ ഇന്ത്യയെ പടുത്തുയര്‍ത്തും. ഇന്ത്യ ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു- എന്നായിരുന്നു മോദിയുടെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചിന് പാര്‍ട്ടി ആസ്ഥാനത്തെത്തും. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഞ്ചരയ്ക്ക് ചേരും. ഈമാസം 26ന് ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കാണുമെന്നും 29ന് സത്യപ്രതിജ്ഞ നടത്തുമെന്നുമാണ് സൂചന.

വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടി: ആലത്തൂരില്‍ രമ്യ ഹരിദാസ്

വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടി: ആലത്തൂരില്‍ രമ്യ ഹരിദാസ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആലത്തൂരില്‍ ചരിത്രം സൃഷ്ടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിചാരിച്ചുകാണില്ല ഇത്ര വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന്. ഇടത് കോട്ടയായ ആലത്തൂരിലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായാണ് രമ്യ ഹരിദാസ് എത്തിയത്. 88% വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി ബിജുവിനെതിരെ 1,36,805 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യക്കുള്ളത്. രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ വന്‍ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ ആലത്തൂര്‍ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമായി. വ്യക്തിഹത്യയ്ക്കും കളിയാക്കലിനും മറുപടിയെന്നോണമാണ് രമ്യ ഹരിദാസിന്റെ വിജയം കണക്കാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ ഏറ്റെടുത്ത്, തനിക്ക് താങ്ങും തണലുമായി നിന്ന ആലത്തൂരിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായി രമ്യ ഹരിദാസ് പറഞ്ഞു. വിവാദങ്ങളുടെ നടുവിലും ജനം തന്റെ കൂടെ നിന്നു. ജനപ്രതിനിധിയുടെ സാന്നിധ്യമാണ് അവര്‍…

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയായി: കര്‍ണാടകയില്‍ കുമാരസ്വാമി രാജിവെച്ചേക്കുമെന്ന് സൂചന

കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വീണേക്കുമെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ഔദ്യോഗികമായ സ്ഥിരീകരണമില്ല. കര്‍ണാടകയിലെ ആകെയുള്ള 28 സീറ്റില്‍ 23 സീറ്റിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം എതിരായതോടെ എച്ച്.ഡി കുമാരസ്വാമി ജെ.ഡി.എസ് മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം വന്‍തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കുമാരസ്വാമി മന്ത്രിമാരുടെ യോഗം വിളിച്ചത്.

വരാന്തയില്‍ ഉറങ്ങിക്കിടന്ന സഹോദരിമാരെ ബന്ധു വെട്ടിപ്പരിക്കേല്‍പ്പിച്ചു

വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന സഹോദരിമാരെ ബന്ധു വെട്ടിപ്പരിക്കേല്‍പ്പിച്ചു. പെരിയാട്ടടുക്കം ബങ്ങാട് കായക്കുന്ന് തോണിക്കടവ് മൊട്ടയിലെ മാധവി (ചെറിയോള്‍-62), സഹോദരി നാരായണി (58) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധു കൊളത്തൂര്‍ പെര്‍ളടുക്കത്തെ ദാമോദരനെതിരെ വധശ്രമത്തിന് കേസെടുത്തു. ബേക്കല്‍ പോലീസാണ് കേസെടുത്തത്. ദാമോദരനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയും മക്കളും മാതൃസഹോദരിമാരായ മാധവിക്കും നാരായണിക്കും ഒപ്പമാണ് താമസിക്കുന്നത് .

ആലത്തൂരില്‍ രമ്യ ഹരിദാസിന് വന്‍ മുന്നേറ്റം

ഇടതു കോട്ടയായ ആലത്തൂരില്‍ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി യുഡിഎഫിന്റെ രമ്യാ ഹരിദാസ്. വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 25 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞു. രമ്യഹരിദാസ് 60000ല്‍ അധികം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും രമ്യാ ഹരിദാസം ലീഡ് ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ആദ്യ ഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവായിരുന്നു മുന്നില്‍. സിറ്റിംഗ് എംപിയായ പികെ ബിജു ഇവിടെ മൂന്നാം വട്ടമാണ് ജനവിധി തേടുന്നത്. വളരെയധികെ അശ്ലീല പരമായ പരാമാര്‍ശങ്ങളും വിമര്‍ശനങ്ങളും രമ്യയ്ക്ക് നേരിടേണ്ടി വന്നിരുന്നെങ്കിലും വിവാദങ്ങളെല്ലാം രമ്യയ്കക്ക് ഗുണം ചെയ്തുവെന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്.

അമ്പലപ്പുഴയില്‍ യുവാവിനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി

അമ്പലപ്പുഴയില്‍ യുവാവിനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാക്കാഴം ഏഴരപീടിക പയ്യംപള്ളില്‍ പരേതനായ ശിവരാമന്‍ – രമണി ദമ്പതികളുടെ മകന്‍ രതീഷ് എന്ന 35 കാരനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കാക്കാഴം പാടത്തിന്റെ തെക്കേപുറം ബണ്ടില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴ പൊലീസെത്തുകയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. രതീഷിന് പാമ്പുകടിയേറ്റതായി സംശയിക്കുന്നു. കൂലിപ്പണിക്കാരനായ രതീഷിന്റെ സഹോദരങ്ങള്‍: രമ്യ, രജനി.