ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 3 മാവോയിസ്റ്റുകളെ സിആര്‍പിഎഫ് വധിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആര്‍പിഎഫ് സംഘത്തിനെതിരെയായിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണം.

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു 2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ടീമില്‍ ഇടം നേടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവതാരം ഋഷഭ് പന്തിനെ തഴഞ്ഞ സിലക്ടര്‍മാര്‍, ദിനേഷ് കാര്‍ത്തിക്കിനാണ് രണ്ടാം വിക്കറ്റ് കീപ്പറായി അവസരം നല്‍കിയത്. അമ്പാട്ടി റായുഡുവിനും ടീമില്‍ ഇടം ലഭിച്ചില്ല. കെ എല്‍ രാഹുല്‍, ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ എന്നിവര്‍ ടീമില്‍ ഇടം നേടി ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. മുന്‍ ഇന്ത്യന്‍ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീം: വിരാട് കോലി(ക്യാപ്ടന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്ടന്‍), ദിനേഷ് കാര്‍ത്തിക്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, മഹേന്ദ്ര സിങ്…

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക് ശബരിമല നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 25 യാതക്കാര്‍ക്ക് പരിക്ക്. നിലക്കലിനും പമ്പയ്ക്കുമിടയില്‍ അയ്യപ്പ ഭക്തരുമായി പോയ ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരില്‍ അധികവും ആന്ധ്രാ – തമിഴ്നാട് സ്വദേശികളാണ്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി

ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് ആരോപണവുമായി യുവതി. തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ബെന്നി ബെഹനാനും ഭാര്യയ്ക്കുമെതിരെയാണ് യുവതിയുടെ പരാതി. ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയിലുണ്ടായിരുന്ന യുവതിയാണ് പരാതികാരി. തെറ്റയില്‍ വീഡിയോ പുറത്തുവിട്ടത് സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും പരാതികാരി ആരോപിക്കുന്നു. ജോസ് തെറ്റയിലിനെ കുടുക്കിയത് ബെന്നി ബെഹനാന്റെ നിര്‍ദേശമനുസരിച്ചാണ്. താന്‍ വിശ്വസിച്ച് ഏല്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ അവര്‍ ചാനലുകളുടെ പ്രദര്‍ശിപ്പിച്ചതായിട്ടും പരാതികാരി പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ ഇതിനു പിന്നിലുണ്ട്. വിവാദ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പിടിച്ചുവാങ്ങി. ഇതിലെ ദൃശ്യങ്ങളില്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിയെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബെന്നി ബഹന്നാന്‍. അതേസമയം ഇത്തവണ…

BREAKING NEWS: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന്റെ തലയ്ക്ക് ഗുരുതര പരിക്ക്

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന്റെ തലയ്ക്ക് ഗുരുതര പരിക്ക് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്ക്. തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ശശി തരൂര്‍ അമ്പലത്തില്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. അപകടം നടന്ന ഉടന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തലയുടെ ഇരുവശത്തും പരിക്കേറ്റ പരിക്കേറ്റ അദേഹത്തിന്റെ തലയില്‍ പതിഞ്ചോളം തുന്നല്‍ ഇടേണ്ടി വന്നു. വിശദമായ പരിശോധനയ്ക്കും ചികിത്സയ്ക്കും ശശി തരൂരിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റി.

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിങ്കളാഴ്ച വൈകിട്ടോടെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കും. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, എം എസ് ധോണി, ശിഖര്‍ ധവാന്‍, കേദാര്‍ ജാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലുണ്ടാകുമെന്നു ഏകദേശം ഉറപ്പായി. അംബാട്ടി റായ്ഡു, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത് എന്നിവരാണ് പരിഗണന പട്ടികയില്‍ ഇനി ഉള്ളത്. ഇവരില്‍ ആര് കയറും ആര് പുറത്താകും എന്ന് ഇന്നറിയാം.

ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ കൈയിലിരുന്ന തോക്കില്‍നിന്നു വെടിയേറ്റ് പത്തൊന്‍പതുകാരന്‍ മരിച്ചു

ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ കൈയിലിരുന്ന തോക്കില്‍നിന്നു വെടിയേറ്റ് പത്തൊന്‍പതുകാരന്‍ മരിച്ചു ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ കൈയിലിരുന്ന തോക്കില്‍നിന്നു വെടിയേറ്റ് പത്തൊന്‍പതുകാരന്‍ മരിച്ചു. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്‌ളൈഓവറിലാണു സല്‍മാന്‍ എന്ന യുവാവിന് വെടിയേല്‍ക്കുന്നത്. സല്‍മാനും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ഇന്ത്യാഗേറ്റിലേക്കു പോയിരുന്നു. ഇവിടെനിന്നു മടങ്ങുന്നതിനിടെ വാഹനമോടിച്ചിരുന്ന സല്‍മാനു നേരെ സുഹൃത്തായ സൊഹെയ്ല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് ചൂണ്ടി. ശേഷം വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. സല്‍മാന്റെ ഇടതുകവിളിലാണ് വെടിയേറ്റത്. ഇതോടെ ഭയന്ന സുഹൃത്തുക്കള്‍ സല്‍മാനെ സൊഹെയ്‌ലിന്റെ ബന്ധുവിന്റെ വീട്ടില്‍ എത്തിച്ചു. പിന്നീട് വസ്ത്രത്തിലെ രക്തക്കറ മാറ്റിയശേഷം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സല്‍മാന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതോടെ പോലീസ് സൊഹെയ്ല്‍ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം…

എക്സൈസ് സ്‌ക്വാഡ് അംഗത്തിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

എക്സൈസ് സ്‌ക്വാഡ് അംഗത്തിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗത്തിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മന്‍സീല്‍ വീട്ടില്‍ മാഹിന്‍ (19) ആണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അപരിചിതരായ ഇരുചക്ര വാഹനയാത്രികരെ കരുവാക്കി സ്ഥിരമായി കഞ്ചാവ് കടത്തുന്നയാളാണ് മാഹിന്‍. ഇരുചക്ര വാഹനങ്ങള്‍ക്ക് കൈകാണിച്ച് അതില്‍ യാത്രചെയ്യുമ്പോള്‍ പരിശോധനയുണ്ടായാല്‍ വാഹനങ്ങളുടെ കരിയറില്‍ കൈവശമുള്ള കഞ്ചാവ് ബാഗ് തൂക്കിയിടാനും പിടിക്കപ്പെട്ടാല്‍ വാഹന ഉടമയുടെ തലയില്‍ കുറ്റംചാരാനുമാണ് ഇയാള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇത്തവണ പ്രതി ലിഫ്റ്റ് ആവിശ്യപ്പെട്ടത് പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി നിയോഗിച്ച എക്സൈസ് ഷാഡോ സംഘാംഗത്തിന്റെ ബൈക്കിലായിരുന്നു. ഇയാള്‍ വാഹനത്തില്‍ കയറിയതും കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പ്രതിയെ തടഞ്ഞുവച്ചു. തുടര്‍ന്ന്…

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. തൃശൂര്‍ മുക്കാട്ടുകരയിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളും തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ തള്ളി; യുവാവ് അറസ്റ്റില്‍

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ തള്ളി; യുവാവ് അറസ്റ്റില്‍ യുവാവ് കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി അഴുക്കുചാലില്‍ തള്ളി. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ കാമുകിയെയാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ യുവാവ് കൊലപ്പെടുത്തിയത്. ഹൈദരാബാദിനടുത്ത മേഡ്ചലിലാണു സംഭവം. ഹൈദരാബാദ് സ്വദേശിയായ ഇരുപത്തഞ്ചുകാരിയുടെ മൃതദേഹം ഞായറാഴ്ചയാണ് പോലീസ് കണ്ടെടുത്തത്. യുവതിയുടെ കാമുകനായ സുനിലാണു കൊലചെയ്തത്. യുവതിയെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇതിനാലാണ് കൊലപ്പെടുത്തി ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. ഒരു ജോലിയുമായി ബന്ധപ്പെട്ട് സുനില്‍ മസ്‌കറ്റിലേക്കു പോകാനിരിക്കുകയായിരുന്നു. പെണ്‍കുട്ടിയും ഒപ്പം പോകാന്‍ ആഗ്രഹിച്ചു. ഇതോടെ നാലിന് മകളെ വിമാനത്താളത്തില്‍ എത്തിച്ചശേഷം മടങ്ങി എന്നാണു മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സുനില്‍ മസ്‌കറ്റിലേക്കു പോകാതെ പെണ്‍കുട്ടിയെയും കൂട്ടി സമീപത്തെ ഒരു ലോഡ്ജിലേക്കു പോയി. ശേഷം സുനില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി. പിന്നീട് മൃതദേഹം സ്യൂട്ട്‌കേസിലാക്കി മേഡ്ചലിനെ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ്…