വോട്ടു ചെയ്യാനകാതെ സുരേഷ് ഗോപി

വോട്ടു ചെയ്യാനകാതെ സുരേഷ് ഗോപി വോട്ടു ചെയ്യാനകാതെ തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തിരുവനന്തപുരത്തായിരുന്നു സുരേഷ് ഗോപിയ്ക്ക് വോട്ട്. എന്നാല്‍ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തുള്ള ബൂത്തില്‍ എത്താന്‍ കോപ്റ്റര്‍ ലഭിക്കാതിരുന്നതോടെ വോട്ട് ചെയ്യാനുള്ള സുരേഷ് ഗോപിയുടെ ശ്രമം അവസാന നിമിഷം പാളുകയായിരുന്നു. രാവിലെ തൃശ്ശൂരിലെ പോളിങ്ങ് വിയിരുത്തിയ ശേഷം വൈകീട്ടോടെ തിരുവനന്തപുരത്ത് എത്താനായിരുന്നു സുരേഷ് ഗോപിയുടെ പദ്ധതി. എന്നാല്‍ മണ്ഡലത്തിലെ തിരക്കുകള്‍ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് ഫ്‌ളൈറ്റില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ ആ സമയത്ത് ഫ്‌ളൈറ്റ് ലഭിച്ചില്ല. ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും വോട്ടെടുപ്പ് ദിവസം പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ ആകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. ശേഷം കല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തിരുമാനിച്ചപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. അത്രയും താമസിച്ച ശേഷം തിരുവനന്തപുരത്ത് എത്തിയാലും വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെ സുരേഷ് ഗോപി വോട്ട്…

അരുണാചല്‍ പ്രദേശിലും അസമിലും ശക്തമായ ഭൂചലനം

അരുണാചല്‍ പ്രദേശിലും അസമിലും ശക്തമായ ഭൂചലനം അരുണാചല്‍ പ്രദേശിലും അസമിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 1.45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈന, ടിബറ്റന്‍, മ്യാന്‍മാര്‍ അതിര്‍ത്തികളിലും ചലനം അനുഭവപ്പെട്ടിട്ടുണ്ട്.

തൃശൂരില്‍ ബൈക്ക് യാത്രക്കാരെ ടിപ്പറിടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി

തൃശൂരില്‍ ബൈക്ക് യാത്രക്കാരെ ടിപ്പറിടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി തൃശൂര്‍ മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ടിപ്പറുപയോഗിച്ച് ഇടിച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശ്യാമും ക്രിസ്റ്റിയും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ടിപ്പര്‍ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച് വീണ ശ്യാമിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലഹരി മാഫിയക്കും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു ഇന്ത്യക്കാര്‍ ഉള്‍പ്പടെ 321 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്‌. അതേസമയം സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആഗോള തീവ്രവാദ സംഘടനയാന്‍ ഐ എസ് ഏറ്റെടുത്തു. വിദേശ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തത്. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി ശ്രീലങ്കയിലെ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ തുടര്‍ന്നും സ്ഫോടനങ്ങള്‍ ഉണ്ടായതോടെ ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

കല്ലടയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം: ഓഫീസ് അടപ്പിച്ചു

കല്ലടയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം: ഓഫീസ് അടപ്പിച്ചു സുരേഷ് കല്ലട ബസിന്റെ ബെംഗലുരുവിലേക്കുള്ള സര്‍വീസില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കല്ലടയുടെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബുക്കിംഗ് ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ബലം പ്രയോഗിച്ച് ഇറക്കിവിടുകയും സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. അതേസമയം ബസിന്റെ വൈറ്റിലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ കല്ലട ബസിന്റെ ബുക്കിംഗ് ഓഫീസുകളില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ സ്ഫോടനം: ചര്‍ച്ചയായി ട്രംപിന്റെ ട്വീറ്റിലെ പിഴവ്

ശ്രീലങ്കന്‍ സ്ഫോടനം: ചര്‍ച്ചയായി ട്രംപിന്റെ ട്വീറ്റിലെ പിഴവ് ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റില്‍ ഗുരുതരമായ പിഴവ്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണത്തിലാണ് ട്രംപിന് പിഴവു സംഭവിച്ചത്. സ്‌ഫോടനത്തില്‍ 138 പേര്‍ മരിച്ചു എന്നതിന് പകരം 138 മില്യണ്‍ പേര്‍ മരിച്ചുവെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. തെറ്റ് മനസ്സിലാക്കിയ ട്രംപ് അര മണിക്കൂറിനകം ട്വീറ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ട്രംപിന്റെ ഡിലീറ്റ് ചെയ്ത ട്വീറ്റ് 2000 ഓളം പേരാണ് റീട്വീറ്റ് ചെയ്തത്. 9000 പേര്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കയില്‍ 21.4 ദശലക്ഷം ജനങ്ങള്‍ മാത്രമാണുള്ളതെന്നാണ് 2017 ലെ സെന്‍സസ് പ്രകാരം വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ ട്വീറ്റിലെ 138 ദശലക്ഷം എന്താണ് ഉദ്ദേശിക്കുന്നതെന്ന് സോഷ്യല്‍…

വോട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പ്..? അറിയുക ഇക്കാര്യങ്ങള്‍

വോട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പ്..? അറിയുക ഇക്കാര്യങ്ങള്‍ സംസ്ഥാനത്ത് നാളെ തിരഞ്ഞെടുപ്പ് മാമാങ്കം. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടു ചെയ്യാന്‍ പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍… വോട്ട് ചെയ്യാന്‍ പുറപ്പെടും മുമ്പ് കമ്മീഷന്‍ നിര്‍ദേശിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് കൈയിലുണ്ടെന്ന് ഉറപ്പ് വരുത്തണം. അതോടൊപ്പം ബി എല്‍ ഒമാര്‍ വിതരണം ചെയ്ത സ്ലിപ്പ് ഉണ്ടെങ്കില്‍ ക്രമനമ്പര്‍ കണ്ടെത്താന്‍ എളുപ്പമായിരിക്കും. ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്താണ് വോട്ടര്‍ ആദ്യം എത്തേണ്ടത്. ശേഷം പോളിംഗ് ഓഫീസര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മറ്റ് രേഖകളോ നല്‍കണം. രേഖകളുടെ പരിശോധന പൂര്‍ത്തിയായാല്‍ സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചു പറയും. ഇതില്‍ സംശയങ്ങളൊന്നുമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ശേഷം രണ്ടാം പോളിംഗ് ഓഫീസറെ സമീപിച്ച്…

ചിത്രത്തില്‍ ഒരവസരം തരൂ…! രാജമൗലിയോട് കെഞ്ചി വാങ്ങിയ വേഷത്തെക്കുറിച്ച് ആലിയ

ചിത്രത്തില്‍ ഒരവസരം തരൂ…! രാജമൗലിയോട് കെഞ്ചി വാങ്ങിയ വേഷത്തെക്കുറിച്ച് ആലിയ ബോളിവുഡിലെ മിന്നും താരമായ ആലിയ ഭട്ട് തെന്നിന്ത്യന്‍ സിനിമയിലേയ്ക്ക് എത്തുകയാണ്. ആലിയയുടെ ആദ്യ ചിത്രം തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാജമൗലിയ്‌ക്കൊപ്പമാണ്. ഇപ്പോള്‍ രാജമൗലി ചിത്രത്തില്‍ അവസരം ലഭിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ആലിയ ഭട്ട്. സംവിധായകന്‍ രാജമൗലിയോട് കെഞ്ചിയാണ് തെലുങ്ക് ചിത്രമായ ‘ആര്‍ആര്‍ആറി’ല്‍ അഭിനയിക്കാന്‍ അവസരം നേടിയതെന്ന് ആലിയ ഭട്ട് പറയുന്നു. വിമാനത്താവളത്തില്‍ വച്ച് യാദൃശ്ചികമായാണ് രാജമൗലിയെ കണ്ടത്. അന്ന് അദ്ദേഹം ആര്‍ആര്‍ആറിലെ നായികയെ കണ്ടെത്തിയിരുന്നില്ല. ഓടിച്ചെന്ന് ‘സാറിന്റെ ചിത്രത്തില്‍ ഒരവസരം തരൂ, എന്ത് വേഷമാണ് എനിക്ക് തരുന്നതെങ്കിലും ചെയ്തുകൊള്ളാം’ എന്നായിരുന്നു പറഞ്ഞതെന്നും താരം വെളിപ്പെടുത്തി. എപ്പോഴാണ് സമയം ഉണ്ടാവുക എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് രാജമൗലി ചിത്രത്തിനായി സമയം കണ്ടെത്തിയിരിക്കുമെന്നായിരുന്നു തന്റെ മറുപടിയെന്നും ആലിയ പറഞ്ഞു. ആദ്യ തെലുങ്ക് ചിത്രത്തിനായി തെലുങ്ക് പഠിക്കുകയാണെന്നും…

ഐപിഎല്‍ കാണുന്നത് തടസപ്പെടുത്തി: നടിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതിയുമായി യുവാവ്

ഐപിഎല്‍ കാണുന്നത് തടസപ്പെടുത്തി: നടിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതിയുമായി യുവാവ് സണ്‍ റൈസേഴ്സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം കാണുന്നത് തടസപ്പെടുത്തിയെന്നാരോപിച്ച് യുവാവ് നല്‍കിയ പരാതിയില്‍ തെലുഗ് ടെലിവിഷന്‍ താരത്തിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു. നടി പ്രശാന്തിനിയ്ക്കും അഞ്ച് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കേസ്. ഉപ്പല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തിനിടെ കളി കാണുന്നത് നടിയും അഞ്ച് സുഹൃത്തുക്കളം തടസപ്പെടുത്തിയെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. എന്നാല്‍ നടിയേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തപ്പോള്‍ തന്നെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറയുന്നു. ഇവര്‍ക്കെതിരെ ഐപിസി 341, 188, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റുകാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹര്‍ജി. കേസില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മറുപടി നല്‍കി. തെരഞ്ഞെടുപ്പ് ചൂടില്‍ അത്തരമൊരു പരാമര്‍ശം പറഞ്ഞു പോയതാണെന്നും വിധി പൂര്‍ണമായി കാണാതെ, ലഭിച്ച വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതികരിച്ചതാണെന്നും സുപ്രീം കോടതിയില്‍ രാഹുല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. റഫാല്‍ കേസില്‍ രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് സുപ്രീം കോടതിയും കണ്ടെത്തിയതായി അമേഠിയിലെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് രാഹുല്‍ ഖേദം പ്രകടിപ്പിച്ചത്. റഫാല്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ…