പ്രണയത്തില്‍ നിന്നും പിന്മാറിയ വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

പ്രണയത്തില്‍ നിന്നും പിന്മാറിയ വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു പ്രണയത്തില്‍ നിന്ന് പിന്മാറിയ വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ഇടുക്കി ഹൈറേഞ്ചിലെ ഒരു സ്വകാര്യ കോളേജിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആണ്‍കുട്ടികള്‍ ഊണ് കഴിക്കാന്‍ പോയശേഷം യുവാവ് ക്ലാസില്‍ കയറി വിദ്യാര്‍ത്ഥിനിയുടെ തലയ്ക്കും മുഖത്തും ദേഹമാസകലവും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥിനികള്‍ കതക് തുറന്ന് ഒച്ചവച്ചശേഷമാണ് യുവാവിനെ പിടിച്ചുമാറ്റിയത്. വിദ്യാര്‍ത്ഥിനിയെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. മര്‍ദനത്തിന് ഇരയായ പെണ്‍കുട്ടിയും യുവാവും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതോടെ വിദ്യാര്‍ത്ഥി ആക്രമണത്തിന് മുതിരുകയായിരുന്നു. അതേസമയം യുവാവിനെതിരേ കേസ് എടുക്കാന്‍ പോലീസ് തയാറായിട്ടില്ലെന്ന്…

കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്റെ ചുമതല

കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്റെ ചുമതല കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ്.ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് നിര്‍ദ്ദേശം നല്‍കിയത്. പരിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമ പ്രകാരം പോലീസില്‍ ട്രാഫിക് ബ്രാഞ്ചിലെ എസ് ഐയ്ക്കും മുകളിലുള്ള ഓഫീസര്‍മാര്‍ക്കുമാണ് കുറ്റകൃത്യങ്ങള്‍ രാജിയാക്കുന്നതിന് (കോമ്പൗണ്ട് ചെയ്യുന്നതിന്) അധികാരം നല്‍കിയിട്ടുള്ളത്. ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനാണ് ഈ അധികാരം ഉള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കിള്‍ സംവിധാനം നിലവില്‍ ഇല്ല. പ്രധാന നഗരങ്ങളില്‍ പ്രത്യേക ട്രാഫിക് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും മറ്റു പോലീസ് സ്റ്റേഷനുകളില്‍ ചെറിയ ട്രാഫിക് ബ്രാഞ്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ പോലീസ് സ്റ്റേഷനുകളിലെ…

വീടിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി തകര്‍ന്ന് വീണ് ഒന്നര വയസ്സുകാരി മരിച്ചു

വീടിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി തകര്‍ന്ന് വീണ് ഒന്നര വയസ്സുകാരി മരിച്ചു വീടിനോട് ചേര്‍ന്ന സംരക്ഷണ ഭിത്തി തകര്‍ന്ന് വീണ് ഒന്നര വയസ്സുകാരി മരിച്ചു. മുരിക്കാശ്ശേരി പെരിയാര്‍വാലി സ്വദേശി മരുതുംകുന്നേല്‍ ജോഷി സുനു ദമ്പതികളുടെ മകളാണ് ദാരുണമായി മരണപ്പെട്ടത്. വീടിനോട് ചേര്‍ന്നുള്ള മണ്‍തിട്ട ഇടിഞ്ഞ് വീഴാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇഷ്ടിക ഉപയോഗിച്ച് ജോഷി 7 അടിയോളം ഉയരത്തില്‍ ഭിത്തി നിര്‍മ്മിച്ചത്. ഭിത്തികള്‍ക്കിടയില്‍ മണ്ണ് നിറക്കുന്ന ജോലി അവശേഷിച്ചിരുന്നു. കുഞ്ഞിനെ മുറ്റത്തിരുത്തിയ ശേഷം മണ്ണ് നിറക്കുന്ന ജോലി തുടരവെ ഭിത്തി തകര്‍ന്ന് കുട്ടിയുടെ മേല്‍ പതിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ത ചികത്സക്കായി കൊണ്ടു പോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.

കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം

കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം വിമുക്തഭടന്മാര്‍ക്ക് കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ വിവിധ തൊഴിലവസരങ്ങള്‍. ജില്ലാ സൈനിക ക്ഷേമ ഓഫീസറാണ് ഈ വിവരം അറിയിച്ചത്. തല്‍പരരായ വിമുക്തഭടന്മാര്‍ cochin shipyard.com എന്ന വെബ്‌സൈറ്റ് പരിശോധിച്ച് സെപ്റ്റംബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

പഠനശേഷം വിവാഹം മതിയെന്ന് കാമുകി: നിരാശനായ 18കാരന്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു

പഠനശേഷം വിവാഹം മതിയെന്ന് കാമുകി: നിരാശനായ 18കാരന്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു പഠന ശേഷം വിവാഹം മതിയെന്ന് കാമുകി തീരുമാനം എടുത്തതില്‍ നിരാശനായ 18കാരന്‍ ആത്മഹത്യ ചെയ്തു. ജയ്പൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് യുവാവ് ജീവനൊടുക്കിയാണ്. ഹോട്ടല്‍ മുറിയില്‍ വെച്ച് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു യുവാവും പെണ്‍കുട്ടിയും. വളരെ പെട്ടന്ന് വിവാഹം ചെയ്യണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹം. എന്നാല്‍ ഇതിനെ കാമുകി എതിര്‍ത്തു. തനിക്ക് തുടര്‍ന്നും പഠിക്കണമെന്നും അതിനുശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും കാമുകി പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കാകുകയും ഒടുവില്‍ യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടി ബാത്ത് റൂമില്‍ പോയ സമയത്ത് യുവാവ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഹോട്ടല്‍ അധികൃതര്‍ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട് – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് കോഴിക്കോട് – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പണിമുടക്ക്. ദേശീയപാതയില്‍ കോട്ടയ്ക്കലിന് സമീപമാണ് ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. പുത്തനത്താണിക്ക് സമീപം ചുങ്കത്ത് വച്ച് സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങിയത്.

താമരശ്ശേരി – ചുങ്കം മിനി ബൈപ്പാസിന്റെ നവീകരണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

താമരശ്ശേരി – ചുങ്കം മിനി ബൈപ്പാസിന്റെ നവീകരണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു താമരശ്ശേരി – ചുങ്കം മിനി ബൈപ്പാസിന്റെ നവീകരണ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. സര്‍വ്വേ നടത്തി ചുങ്കം മുതല്‍ ഭജനമഠം വരെ ആവശ്യമായ വീതിയിലായിരുന്നു പണി നടന്നു കൊണ്ടിരുന്നത്. എന്നാല്‍ ബസ് ബേ മുതല്‍ ഭജനമഠം വരെയുള്ള ഭാഗത്തെ പണി ആരംഭിച്ചപ്പോള്‍ നിലവിലുള്ള റോഡിന്റെ വീതി പോലും നഷ്ടപ്പെടുന്ന രൂപത്തിലാണ് ഓവുചാല്‍ പണി തുടങ്ങിയതെന്നാണ് നാട്ടുകാരുടെ ആരോപണം. കയ്യേറ്റം ഒഴിപ്പിക്കാനോ, പരിസരത്തെ സ്ഥലമുടമകളുമായി സംസാരിച്ച് വികസന കാര്യത്തില്‍ പങ്കാളിയാക്കുവാനോയുള്ള ശ്രമം ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹബീബ് തമ്പി തുടങ്ങി വെച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ പോലും പിന്നീട് മുന്നോട്ട് പോയില്ലെന്നും നാട്ടുകാര്‍ പറയുന്നു. നിലവിലെ റോഡ് വികസന പ്രവൃത്തിക്കായി കാരാട്ട് റസാഖ് MLA യുടെ സമര്‍ദ്ദഫലമായി 2.5 കോടി രൂപയാണ് സംസ്ഥാന…

മകന്‍ പണത്തിനു വേണ്ടി അമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു: പുഴുവരിച്ച നിലയില്‍ വൃദ്ധയെ രക്ഷപ്പെടുത്തിയത് പൊലീസ്

മകന്‍ പണത്തിനു വേണ്ടി അമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു: പുഴുവരിച്ച നിലയില്‍ വൃദ്ധയെ രക്ഷപ്പെടുത്തിയത് പൊലീസ് സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത. തിരുവനന്തപുരം ബാലരാമപുരത്ത് എണ്‍പത് വയസുള്ള ലളിതയോടാണ് മകനായ വിജയകുമാറിന്റെ കൊടും ക്രൂരത. സഹോദരങ്ങള്‍ എത്തിയിട്ടും അമ്മയെ കാണാന്‍ ഇയാള്‍ അനുവദിക്കാതിരുന്നതോടെ പൊലിസ് വീട് ചവിട്ടിത്തുറന്നു. വിജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. അമ്മയെ കാണാന്‍ രണ്ട് മക്കളും അവരുടെ ബന്ധുക്കളും സഹോദരന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ വിജയകുമാര്‍ അമ്മയെ കാണാന്‍ അനുവദിച്ചില്ല. രോഗം മൂര്‍ചിച്ചിട്ടും അമ്മയ്ക്ക് ചികിത്സ നല്‍കുന്നില്ലെന്ന് അറിഞ്ഞെത്തിയവരെ വീടും ഗെയിറ്റും പൂട്ടി വിജയകുമാര്‍ തടഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇവര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വീട് ചവിട്ടി തുറന്നു. ഉറക്കെ കരയാന്‍ പോലും ത്രാണിയില്ലാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുന്നതായിരുന്നു…

മിനി ലോറിയില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്ന് നാടുവിട്ട ആസ്സാം സ്വദേശി പിടിയില്‍

മിനി ലോറിയില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്ന് നാടുവിട്ട ആസ്സാം സ്വദേശി പിടിയില്‍ മിനി ലോറിയില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്ന് കടന്നുകളഞ്ഞ ആസ്സാം സ്വദേശി പിടിയില്‍. കഴിഞ്ഞ ജൂണ്‍ മാസം മൂന്നാം തീയതിയാണ് കോടനാട് ചെട്ടിനട ഭാഗത്തുള്ള ചിറ്റോപറമ്പില്‍ സിജോയുടെ മിനിലോറിയില്‍ നിന്നും വണ്ടിയിലെ പണിക്കാരനായിരുന്ന ആസ്സാം സ്വദേശി മണ്‍റ്റു ഭൂക്കന്‍ പണവുമായി കടന്നുകളഞ്ഞത്. കാലടി പോലീസ് ഇയാളെ പിടികൂടിയത്. കോഴിവില്‍പന നടത്തുന്ന വാഹനത്തിലെ ഡാഷ്‌ബോഡില്‍ പണം വച്ച് പൂട്ടിയതിനുശേഷം ഡ്രൈവര്‍ ചായകുടിക്കാന്‍ പോയ സമയം പ്രതിയും കൂട്ടുകാരനും ചേര്‍ന്ന് പണം മോഷ്ടിച്ച് ഫോണ്‍ ഓഫാക്കി നാടുവിടുകയായിരുന്നു. ശേഷം പുതിയ ഫോണ്‍വാങ്ങി കേരളത്തില്‍ വന്ന മണ്‍റ്റു ഭൂക്കന്റെ ലൊക്കേഷന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊയ്ക്കാട്ടുശ്ശേരി ആണന്ന് മനസ്സിലാക്കിയ കാലടി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാലടി SHO ടി.ആര്‍ സന്തോഷ്, SI എം.…

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മൂന്നര കിലോമീറ്റര്‍ മാത്രം അകലെ കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവയ്പ് ഉണ്ടായത്. വെടിവയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊളംബിയ ഹൈറ്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരില്‍ ഏറെയും കാല്‍നടക്കാരാണ്. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം പത്ത് മണിയോടെയാണ് വെടിവയ്പുണ്ടായത്. സംഭവത്തെക്കുറിച്ച് പൊലീസോ അധികാരികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രദേശത്ത് വന്‍ പൊലീസ് സംഘം എത്തിയിട്ടുണ്ടെന്നും നിരവധി തവണ വെടിയൊച്ചകള്‍ കേട്ടതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.