Autism Special Management Program l Ernakulam News l ഓട്ടിസം ദശദിന പ്രത്യേക മാനേജ്‌മെന്റ് പരിപാടിക്ക് തുടക്കമായി
ഓട്ടിസം ദശദിന പ്രത്യേക മാനേജ്‌മെന്റ് പരിപാടിക്ക് തുടക്കമായി
ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായുള്ള പ്രത്യേക മാനേജ്‌മെന്റ് പരിപാടിക്ക് തുടക്കമായി. മൂവാറ്റുപുഴ നെസ്റ്റ് ട്രെയിനിംഗ് സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവുമാണ് സാങ്കേതികസഹായം നല്‍കുന്നത്.പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളൂടെ മാതാപിതാക്കള്‍ക്ക് വിദഗ്ദസഹായം ഉറപ്പുവരുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Also Read >>മാതാവ് ടി വിയുടെ റിമോട്ട് വാങ്ങിവെച്ച ദേഷ്യത്തില്‍ എട്ടാംക്ലാസ്സുകാരി തൂങ്ങിമരിച്ചു
സ്‌കില്‍ ഡവലപ്‌മെന്റിനുള്ള വിവിധ പരിശീലനങ്ങള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സ്പീച്ച് തെറാപ്പി, സ്വയം പര്യാപ്തതക്കാവശ്യമായ കഴിവുകള്‍ മെച്ചപ്പെടുത്തല്‍, ആശയവിനിയമയ രീതികള്‍, സാമൂഹ്യ സമ്പര്‍ക്കം, ദൈനം ദിനജീവിതം തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ദരുടെ സഹായത്തോടെയുള്ള പരിശീലനമാണ് സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ ഡോ അബൂബക്കര്‍, ജില്ല പഞ്ചായത്തംഗം ഡോളി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി വി ബാബു, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ സിസിലി എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹന്‍ സ്വാഗതവും ഡോ പി എന്‍ എന്‍ പിഷാരടി നന്ദിയും പറഞ്ഞു.ഡിസംബര്‍ 5ന് പരിശീലന പരിപാടി സമാപിക്കും.
Leave a Reply
You must be logged in to post a comment.