ഒന്‍പതുകാരിയെ ഒന്നര വര്‍ഷമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; സംഭവം കോട്ടയത്ത്

ഒന്‍പതുകാരിയെ ഒന്നര വര്‍ഷമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; സംഭവം കോട്ടയത്ത്

കോട്ടയത്ത് ഒന്‍പതു വയസ്സുകാരിയെ ഒന്നര വര്‍ഷമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ റിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍ സ്വദേശിയായ സെബിന്‍ (37) ആണ് കോട്ടയം പോലീസിന്റെ പിടിയിലായത്. കുട്ടിയെ സ്‌കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പീഡിപ്പിച്ചിരുന്നത്.

കുട്ടിയെ ഭീഷണിപ്പെടുത്തി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷമാണ് പീഡനത്തിന് ഇരയാകുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച പരാതിയില്‍ ഓപ്പറേഷന്‍ ഗുരുകുലം നോഡല്‍ ഓഫിസര്‍ ഡിവൈഎസ്പി ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി ഫോണ്‍ ഉപയോഗിക്കുന്നതില്‍ അസ്വാഭാവികത തോന്നി മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment