Auto Taxi Fare Hike l സംസ്ഥാനത്ത് ഓട്ടോ – ടാക്സി ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും
സംസ്ഥാനത്ത് ഓട്ടോ – ടാക്സി ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കും Auto Taxi Fare Hike
Auto Taxi Fare Hike തിരുവനന്തപുരം : ഇന്ധന വില വര്‍ധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഓട്ടോ – ടാക്സി ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കണമെന്നാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ഓട്ടോ ചാര്‍ജ് 1. 5 കിലോമീറ്ററിന് 20 ല്‍ നിന്നും 30 രൂപയാക്കാനും ടാക്സി 1. 5 കിലോമീറ്ററിന് മിനിമം ചാര്‍ജ് 150ല്‍ നിന്നും 200 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നതാണ് ശുപാര്‍ശയിലെ നിര്‍ദേശം. ഇന്ധനവിലയിലെ വന്‍ വര്‍ദ്ധന പരിഗണിച്ചാണ് കമ്മീഷന്‍ ഇത്തരം ഒരു ശുപാര്‍ശ മുന്നോട്ട് വച്ചിരിക്കുന്നത്.
എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം കമ്മീഷന്‍ പരിഗണിച്ചില്ല. അതേസമയം ശുപാര്‍ശ അതേപടി നടപ്പിലക്കണമോയെന്നു മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
Leave a Reply
You must be logged in to post a comment.