പൊതു നിയമത്തെ കാറ്റില്‍ പറത്തി പുതിയ നിയമുവുമായി കൊല്ലം ഓട്ടോ റിക്ഷാ തൊഴിലാളികള്‍
2014 മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഓട്ടോ ചാര്‍ജു 15 രൂപയില്‍ നിന്നും 20 രൂപയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഓട്ടോ തൊഴിലാളികള്‍ അവരവരുടെ ഇഷ്ടത്തിനു ചാര്‍ജു ഈടാക്കാന്‍ തുടങ്ങിയപ്പോള്‍ നിയമം കര്‍ക്കശമാക്കികൊണ്ട് നിര്‍ബന്ധിത മീറ്റര്‍ സംവിധാനം നിലവില്‍ വന്നു.. മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോയുടെ ലൈസെന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ അന്ന് കൈകൊണ്ടിരുന്നു . എന്നാല്‍ പല ഓട്ടോകളിലും സെക്കന്‍ഡ് സൂചിയെക്കാല്‍ വളരെ വേഗത്തിലാണ് ഓട്ടോ മീറ്റര്‍ ചാലിക്കുന്നത്.. ഇത് തന്നെ ജനങ്ങള്‍ക്ക് ദുസ്സഹം ആയിരിക്കുമ്പോഴാണ് കൊല്ലത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഒത്തൊരുമയോടെ പുതിയ നിയമം കൊണ്ട് വന്നത്..കാലം മാറി യത് കൊണ്ടാണോ ഭരണം മാറി യത് കൊണ്ടാണോ എന്നറിയില്ല ആ നിയമം അനുസരിക്കാന്‍ കഴിയുന്നവര്‍ മാത്രം ഓട്ടോയില്‍ കയറിയാല്‍ മതിയെന്നാണ് അവരുടെ കൂട്ടായ തീരുമാനം. രോഗികള്‍ മുതല്‍ പാവപെട്ടവരെ വരെ പിഴിയുന്ന ത്രി ചക്ര വാഹനങ്ങളുടെ ഉടമയോട് ഒരു ചോദ്യം? നിങ്ങളുടെ വീട്ടിലെ ആരും മുന്‍പ് ഓട്ടോയില്‍ യാത്ര ചെയ്തിട്ടില്ലേ?? പെട്രോളിനും ഡീസലിനും മോഡി സര്‍ക്കാര്‍ വില അടിക്കടി കൂട്ടുന്നത് കൊണ്ടാണെങ്കില്‍ ഇത് മറ്റുജില്ലകളും ബാധകമല്ലേ?? മിനിമം ദൂരം ഓടുന്നതിന് 20 രൂപയ്ക്ക് പകരം ചോദിക്കുന്നത് 40 രൂപ അല്ലെങ്കില്‍ 50 രൂപയാണ് അവര്‍ ആവശ്യപെടുന്നത്. 10 കിലോമീറ്റര്‍ ഓടുന്നതിനു 350 രൂപ..ചിലര്‍ 400 രൂപ ആവശ്യപ്പെടുന്നു. സിറ്റിയില്‍ കൂടി ഓടുന്ന ഓട്ടോയ്ക്ക് തിരികെ പോകാന്‍ യാത്രക്കാരെ കിട്ടിലെന്നും റിട്ടേണ്‍ കൂലി വേണമെന്നുമാണ് അവരുടെ വാദം…. ജില്ലയുടെ പല ഭാഗത്ത് നിന്നും പരാതികള്‍ ഉയരുന്നു. നിയമം നടപ്പിലാക്കാന്‍ അധികാരികള്‍ വിമുഖത കാട്ടുന്നതെന്തേ???പൊതു നിയമം എന്നാല്‍ എന്താണ്?? ഇത് ഗതാതവകുപ്പു അധികാരികള്‍ പറഞ്ഞെ മതിയാകു….നിയമം ഒന്നേ ഉള്ളു..അത് പല സ്ഥലങ്ങളിലും പലതു പോലെ വളച്ചോടിക്കാനുല്ലതല്ല ….
[the_ad id=”376″]
മീറ്റര്‍ ഇട്ടു ഓടിയാല്‍ അതില്‍ കാണുന്ന ചാര്‍ജു നു പകരം 10 രൂപ കൂട്ടി തരാമെന്ന് പറഞ്ഞ ഒരു യാത്രക്കാരനെ പരസ്യമായി നാണം കെടുത്തിയതും നഗര മധ്യത്തില്‍… ഓട്ടോറിക്ഷ തൊഴിലാളികള്‍ ഒത്തുകൂടി കൊല്ലം ജില്ലയിലെ നിയമത്തെ കുറിച്ച് അറിഞ്ഞു കൂടെങ്കില്‍ അറിഞ്ഞിട്ടു യാത്ര ചെയ്താല്‍ മാതിയെന്നുമായി സ്റ്റാന്‍ടു തൊഴിലാളികള്‍. മീറ്റര്‍ ഇടില്ല, തോന്നുന്ന ചാര്‍ജ്ജ് ….അതും റിട്ടേണ്‍ കൂലി യും ഉള്‍പ്പെടെ സാധാരണക്കാരായ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പോലും താങ്ങാനാവാത്ത തരത്തിലാണ് ഈടാക്കുന്നത്…കൊച്ചി മെട്രോ പോലെ കേരളത്തിന്‍റെ എല്ലാ ജില്ലകളിലും ഒലെയും യുബെര്‍ — റ്റാക്സിയും ഓട്ടോയും വന്നാല്‍ മാത്രമേ ഇതിനു പരിഹാരമാകു..കണ്ണടയ്ക്കുന്ന മേലധികാരികളോട് ഏറ്റു മുട്ടിയിട്ടു കാര്യമില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു.
Leave a Reply