അവസരത്തിന് കൂടെകിടക്കണം ; പലര്‍ക്കെതിരെയും തെളിവുകളുണ്ട് : പാര്‍വതി
അവസരത്തിന് കൂടെകിടക്കണം ; പലര്‍ക്കെതിരെയും തെളിവുകളുണ്ട്… പീഡിപ്പിച്ചത് സഹപ്രവര്‍ത്തകര്‍ തന്നെ : തുറന്നടിച്ച് പാര്‍വതി
സിനിമാ മേഖലയിലെ വിവാദങ്ങള്‍ കൊഴുക്കുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് മലയാള സിനിമാ മേഖലയിലെ പല ദുഷ് പ്രവണതകളും പുറത്തു വരാന്‍ തുടങ്ങിയത്. നടി പാര്‍വതി തുടങ്ങിവെച്ച മീ ടൂ കാമ്പയിന്‍ ആണ് ആദ്യത്തേത്. തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറയുവാന്‍ പാര്‍വതി തയ്യാറായി.
സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ പലരുടെയും കൂടെ കിടക്കനമെന്നത് ഒരു അവകാശം പോലെ ചോദിക്കുന്നവര്‍ സിനിമയില്‍ ഉണ്ടെന്ന് പാര്‍വതി വെളിപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു.മലയാള സിനിമാ മേഖലയില്‍ ഉടലെടുത്തിരിക്കുന്ന പുതിയ പ്രതിസന്ധിക്കിടയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് പാര്‍വതി.മാതൃഭൂമി ദിനപത്രത്തില്‍ താരങ്ങളും താഴെയുള്ള ഉറുമ്പുകളും എന്ന ലേഖനത്തിലാണ് തനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുന്നത്.
പാര്‍വതി പറയുന്നത് ഇങ്ങനെ:
“എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലോക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തായിരുന്നു അഭിനയിക്കെണ്ടിയിരുന്നത്. ആരും സഹായിക്കനില്ലാത്ത അവളുടെ അപ്പോഴത്തെ അവസ്ഥ എനിക്ക് അറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നത് എന്ന്‍ മനസ്സിലാകാതെ സഹായത്തിനു ആവശ്യപ്പെട്ടു പോകുന്ന അവസ്ഥ.
നമ്മുടെ ദേഹം ഇങ്ങനെ ആയതുകൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക. ചൂഷണം ചെയ്യപ്പെടുക. പേരുകള്‍ തുറന്നു പറഞ്ഞു ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷെ, അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷെ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്നും പുറത്തു കടന്നു. പക്ഷെ എനിക്കത് പറയാന്‍ പറ്റും. പീഡനം ഏല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെയാണ്.
അവരെ ശിക്ഷിക്കാനോ ഒന്നുമല്ല ഇത് പറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റുള്ള സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല…” കാലം മാറിയാലും നമ്മുടെ സിനിമ മാറുന്നില്ല. അതില്‍ സ്ത്രീ വെറും ‘ചരക്ക്’ മാത്രം. പാര്‍വതി ലേഖനത്തില്‍ പറയുന്നു.
ടബ്യൂ.സി.സി യുടെ കയ്യിലുള്ളത് പ്രമുഖര്‍ക്കെതിരെയുള്ള ബോംബുകള്‍
മലയാള സിനിമയിലെ പ്രമുഖരെപ്പോലും ഞെട്ടിച്ചും വെല്ലുവിളിച്ചും ടബ്യൂ.സി.സി പോരിനിരങ്ങിയിരിക്കുന്നത് ഒന്നും കാണാതെയും കയ്യിളില്ലതെയും അല്ല. പ്രമുഖരുടെത് ഉള്‍പ്പെടെ പലര്‍ക്കെതിരെയുമുള്ള തെളിവുകള്‍ ടബ്യൂ.സി.സിയുടെ കൈവശമുണ്ട്.
വഴങ്ങിതരണം ആവശ്യപ്പെടുന്ന ശബ്ദരേഖ അടക്കമുള്ള തെളിവുകളാണ് ഇവരുടെ കൈവശമുള്ളത്. ചിലത് പുതുമുഖങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. താരങ്ങള്‍ മുതല്‍ പ്രൊഡക്ഷന്‍ മേഖലയില്‍ ഉള്ളവരുടെ വരെ ശബ്ദ സന്ദേശങ്ങളും തെളിവുകളും ഉണ്ട്. ഇതാണ് ടബ്യൂ.സി.സിയുടെ പ്രധാന ആയുധം.
Leave a Reply