എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180
അവഞ്ചര്‍ സ്ട്രീറ്റ് 180മായി എബിഎസ് സുരക്ഷയില്‍ ബജാജ്. ഒറ്റ ചാനല്‍ എബിഎസ് ആയിരിക്കും അവഞ്ചര്‍ 180 ല്‍ ഉണ്ടാവുക. കൂടാതെ റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷനുമുണ്ടാവും.
5 സ്പീഡാണ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍ .80 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 15.2 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 13.7 എന്‍എം ടോര്‍ക്കുമേകും.. മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് സുരക്ഷ.
125 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകളില്‍ എബിഎസ് സംവിധാനം ഇന്ത്യയില്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍ബന്ധമാണ്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ക്രൂയിസര്‍ ബൈക്കിനെ എബിഎസ് നിലവാരമുള്ളതാക്കി മാറ്റിയിരിക്കുന്നത്. 2019 ഏപ്രില്‍ ഒന്ന് മുതലാണ് ഈ സുരക്ഷ മാനദണ്ഡങ്ങള്‍ നിലവില്‍ വരിക. അവഞ്ചര്‍ സ്ട്രീറ്റ് 180 ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Reply