അവിഹിത ബന്ധം; പൊലിസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി

ചെന്നൈ: സഹപ്രവര്‍ത്തകയുമായി അവിഹിതബന്ധമുണ്ടന്ന സംശയത്തില്‍ പൊലിസുകാരനെ കാമുകി മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി. ചെന്നൈ വില്ലുപുരം സ്വദേശി വെങ്കിടേഷിനെയാണ് കാമുകി ആശ(31) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വെങ്കിടേഷ് ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

2012ല്‍ വെങ്കിടേഷ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതില്‍ രണ്ട് മക്കളുമുണ്ട്. എന്നാല്‍ വെങ്കിടേഷിന് ആശയുമായുള്ള ബന്ധം മനസ്സിലാക്കിയ ഇവര്‍ മൂന്ന് വര്‍ഷത്തിന് ശേഷം വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. ഇതോടെ ആശയും ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഇയാളോടൊപ്പം താമസം തുടങ്ങി. ഇതിനിടെയാണ് മറ്റൊരു സഹപ്രവര്‍ത്തകയുമായി വെങ്കിടേഷിന് ബന്ധമുള്ളതായി ആശ സംശയിക്കുന്നത്.

ഇന്നലെ മദ്യലഹരിയില്‍ വീട്ടിലെത്തിയ വെങ്കിടേഷുമായി ഇതേചൊല്ലി തർക്കിക്കുകയും ഇയാളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. വീടിനു പുറത്തേക്ക് ഓടിയ വെങ്കടേഷിനെ ആശ പിന്തുടര്‍ന്ന് തീ കൊളുത്തി. അയൽവാസികളാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പൊലിസ് അറസ്റ്റ് ചെയ്ത ആശയെ കോടതി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*