രാത്രി വൈകി കഴിക്കരുതാത്ത ഭക്ഷണങ്ങൾ
രാത്രി വളരെ വൈകിയും ടിവിയും കണ്ട് ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ഒട്ടുമിക്ക മലയാളികൽക്കും ഉണ്ട്. എന്നാൽ വറുത്തതും പൊരിച്ചതുമായ ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തെ തകർക്കുമെന്ന് സൗകര്യപൂർവ്വം നമ്മൾ മറക്കുന്നു.
എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എപ്പോഴാണ് അത് കഴിയ്ക്കുന്നതെന്നും ഉറങ്ങും മുൻപ് ഒരുതരത്തിലും കഴിക്കരുതത്ത ചില ഭക്ഷണങ്ങളാണ് ഫ്രഞ്ച് ഫ്രൈസ്. ആരോഗ്യത്തെ ബാധിക്കുന്ന , ഉറക്കത്തെ ബാധിയ്ക്കുന്ന ഇത്തരം ഭക്ഷണങ്ങളെ പടിക്ക് പുറത്ത് നിർത്താനാണ് ആരോഗ്യ വിദഗാദർ പറയുന്നത്.
മദ്യം കഴിക്കാത്തവർ വളരെ വിരളമാണ് , എന്നിരുന്നാളും മദ്യവും വൈനുകളും അടക്കമുള്ളവ കിടക്കാൻ പോകുന്നതിന് മുൻപ് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണ്.
ചായ , കാപ്പി, പിസ മറ്റ് ജങ്ക ഫുഡുകളും ഒക്കെ ഒഴിവാക്കണം. മിതമായ അളവിൽ നല്ല ഭക്ഷണം കഴിച്ചതിന് ശേഷം മാത്രം ഉറങ്ങാൻ പോക്ക് ശീലമാക്കാം. എല്ലാത്തരം വരുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർഥങ്ങൾ ആരോഗ്യത്തെ ഹാനികരമായി ബാധി്ക്കും.
Leave a Reply
You must be logged in to post a comment.