ദിവ്യ അയ്യര്‍ ഐ എ എസ് കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു കൊടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ പോലീസ് സ്റ്റേഷന്‍ പണിയും

ദിവ്യ അയ്യര്‍ ഐ എ എസ് കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു കൊടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ പോലീസ് സ്റ്റേഷന്‍ പണിയും

തിരുവനന്തപുരം: അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി കൈയേറി വർഷങ്ങളായി കൈവശം വെച്ചിരുന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന്‍ പണിയാന്‍ സര്‍ക്കാര്‍ ഉത്തരവ്.

അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനാണ് സ്ഥലം വിട്ടുനല്‍കി ഉത്തരവായത്. രണ്ട് കോടിയോളം രൂപ വിലവരുന്നതാണ് പാരിപ്പള്ളി – വർക്കല സംസ്ഥാന പാതയോട് ചേർന്നുള്ള 27 സെന്റ് സ്ഥലം. എം എല്‍ എ ശബരിനാഥിന്‍റെ ഭാര്യയും തിരുവനന്തപുരം സബ‌് കലക്ടറുമായിരുന്ന ദിവ്യ എസ‌് അയ്യർ നിയമവിരുദ്ധമായി കോൺഗ്രസ‌് കുടുംബത്തിന‌് പതിച്ചു നൽകിയിരുന്നു.

എന്നാല്‍ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ കണ്ടെത്തുകയും സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുക്കുകയുമായിരുന്നു.

കോൺഗ്രസ് പ്രവര്‍ത്തകനായ അയിരൂർ പുന്നവിള വീട്ടിൽ എം ലിജിക്കാണ് ദിവ്യ എസ‌് അയ്യർ പതിച്ച് കൊടുത്തത‌്. ദിവ്യയുടെ ഭർത്താവും എം എല്‍ യുമായ കെ എസ‌് ശബരീനാഥൻ എംഎൽഎയുടെ അടുപ്പക്കാരാണ‌് ലിജിയുടെ കുടുംബം.

ഭൂമി പതിച്ചു നല്‍കിയ സംഭവം നേരത്തെ വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. വിവാദത്തെ തുടര്‍ന്ന് ദിവ്യ എസ് അയ്യരെ സബ‌് കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റുകയും ഭൂമി പതിച്ചു നല്‍കിയ നടപടി സ്റ്റേ ചെയ്യുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply