അയോധ്യഭൂമിക്കേസ്; സുപ്രീം കോടതി വിധി പുറത്ത്
അയോധ്യഭൂമിക്കേസ്; സുപ്രീം കോടതി വിധി പുറത്ത്
അയോധ്യകേസിന്റെ അനുബന്ധ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പുറത്ത്. അയോധ്യ അനുബന്ധക്കേസ് ഭരണഘടനാ ബെഞ്ചിന് വിടില്ല.ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യപ്രധാന്യം. ഇസ്മയില്‍ ഫറൂഖി കേസില്‍ സുപ്രീംകോടതിയുടെ പുന: പരിശോധന ഉണ്ടാകില്ല.
മുസ്ലിങ്ങള്‍ക്ക് ആരാധനയക്കായി പള്ളി നിര്‍ബന്ധമില്ലെന്നും തുറസായ സ്ഥലത്ത് നിസ്‌കാരമാവാമെന്നും സുപ്രീംകോടതിയിലെ ഭൂരിപക്ഷ ബഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തത വരുത്തിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് വാദം കേട്ട മറ്റുളളവര്‍. മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച വീണ്ടും പരിശോധിച്ചത്.
അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു വിധിച്ചു. അതിനെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജംയത്തുല്‍ ഉലമ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിവയുടേതും വ്യക്തികളുടേതുമായ ഹര്‍ജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
1994ല്‍ ഇസ്മയില്‍ ഫാറൂഖി കേസില്‍ മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും സുപ്രീംകോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും ഇത് അയോധ്യ കേസിനെ നേരിട്ട് ബാധിക്കുന്നതാണെന്നും ധവാന്‍ ഹര്‍ജിയില്‍ പറയുന്നു.
Leave a Reply