അയോധ്യയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കണം: കാന്തപുരം

കൊച്ചി: മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം . ചില കാര്യങ്ങള്‍ പണ്ട് മുതലേ അനുവര്‍ത്തിച്ചു വരുന്നതാണ് അത്തരം കാര്യങ്ങള്‍ പഴയതുപോലെ നടക്കുന്ന തന്നെയാണ് നല്ലതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. അയോദ്ധ്യക്കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നും ഇക്കാര്യത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെ പിന്തുണയ്ക്കുന്നതായും കാന്തപുരം പറഞ്ഞു .

വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുകയാണ് വേണ്ടത്. ഓള്‍ ഇന്ത്യ മുഫ്തി അസോസിയേഷന്‍ ഇത് സംബന്ധിച്ച്‌ അടുത്ത ദിവസം യോഗം ചേരും. സുപ്രീംകോടതി നിര്‍ദേശ പ്രകാരം പള്ളി പണിയുന്നതിന് അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം വേണ്ടെന്നും പുനഃപരിശോധന ഹര്‍ജിയുമായി മുന്നോട്ടു പോകും എന്നുള്ള മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് കാന്തപുരം തന്റെ നിലപാട് വ്യക്തമാക്കിയത്.

അയോദ്ധ്യ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് .മസ്ജിദ് നിര്‍മാണത്തിനായി നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*