Ayyappa Devotee Missing l Poochakkal Police l ശബരിമലക്ക് പോയ ചേര്‍ത്തല സ്വദേശിയായ അയ്യപ്പഭാക്തനെ കാണാനില്ല
ശബരിമലക്ക് പോയ ചേര്‍ത്തല സ്വദേശിയായ അയ്യപ്പഭാക്തനെ കാണാനില്ല
ചേര്‍ത്തല: ശബരിമലക്ക് പോയ അയ്യപ്പഭക്തനെ കാണാനില്ലെന്ന് പരാതി. ചേര്‍ത്തല അരൂക്കുറ്റി കിഴക്കേനികര്‍ത്തില്‍ സുകുമാരന്‍റെ മകന്‍ പ്രദീപിനെയാണ് കാണാനില്ലെന്ന് കാട്ടി പൂച്ചാക്കല്‍ പോലീസിന് പരാതി ലഭിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രദീപ് സ്വന്തം കാറില്‍ മലക്ക് പോയത്.നാല് ദിവസമായിട്ടും പ്രദീപ് തിരികെ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണ ആരംഭിച്ചത്.
ബന്ധുക്കളുടെ അന്വേഷണത്തില്‍ പ്രദീപിന്‍റെ കാര്‍ നിലക്കളെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശബരിമലയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തവരുടെയും ജയിലില്‍ ഉള്ളവരുടെയും വിവരങ്ങള്‍ പരിശോധിച്ചെങ്കിലും അക്കൂട്ടത്തില്‍ പ്രദീപില്ല.
പ്രദീപിനെ കണ്ടെത്താനായി നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.ചേര്‍ത്തല ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം ചിത്രം പുറത്തു വിടരുതെന്ന് പോലീസിനോട് അഭ്യര്‍ഥിച്ചതായിട്ടാണ് വിവരം.
Leave a Reply