ആറു വയസ്സുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം

ആറു വയസ്സുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം

വേങ്ങൂര്‍ വെസ്റ്റ് വില്ലേജ്, മുടക്കുഴ കരയില്‍, ചൂരമുടി ഭാഗത്ത്, വെള്ളാപ്ലാവില്‍ വീട്ടില്‍ വാസുദേവ് എന്ന 6 വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തിയ പിതാവ് ബാബുവിനാണ് കോടതി ജീവപര്യന്തം തടവും, 10,000/- രൂപയും ശിക്ഷിച്ചത്. സ്ത്രീകളുടേയും കുട്ടികളുടേയും കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണല്‍ സെഷന്ഴസ് കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.

10.09.2016 തീയതി രാവിലെ മുതല്‍ ബാബുവിനേയും, വാസുദേവിനേയും വീട്ടില്‍ നിന്നും കാണാതായതായി മാതാവ് രാജിമോള്‍ കോടനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബാബുവിനേയും, വാസുദേവിനേയും കണ്ടെത്താന്‍ അന്വേഷണം നടത്തി വരവെ 13.09.2016 തീയതി രാവിലെ ബാബു കോടനാട് പോലീസ് സ്റ്റേഷനില്‍ ഹാജരായി.



ബാബുവിനെ ചോദ്യം ചെയ്തതില്‍ നിന്നും മകനെ കൊലപ്പെടുത്തി വീടിന് സമീപം റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടതായി പോലീസിനോട് പറഞ്ഞു.. തുടര്‍ന്ന് മൂവാറ്റുപുഴ RDO യുടെ സാന്നിധ്യത്തില്‍ റബ്ബര്‍ തോട്ടത്തിലെ വറ്റിയ കിണറില്‍ കുഴിച്ചിട്ട നിലയിലായിരുന്ന വാസുദേവിന്ഴെറ മൃതശരീരം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് നാട് വിട്ട് പോകുന്നതിന് വേണ്ടി 10.09.16 തീയതി പുലര്‍ച്ചെ 01.30 മണിക്ക് വീട്ടിലെ കിടപ്പ് മുറിയില്‍ കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മകന്‍ 6 വയസ്സുള്ള വാസുദേവിന്ഴെറ മൂക്കും, വായയും പാവാട കൊണ്ട് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം വീടിന്ഴെറ ടോയിലറ്റ് റൂമിലെ പെയിന്ഴറ് ബക്കറ്റിലെ വെള്ളത്തില്‍ തല മുക്കിപ്പിടിച്ച് മരണം ഉറപ്പ് വരുത്തി.

മരണം ഉറപ്പാകിയ ശേഷം, മൃതശരീരം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലെ വെള്ളം ഇല്ലാത്ത പൊട്ട കിണറില്‍ കുഴിച്ചിട്ട് ബാബു നാട് വിട്ട് പോയതാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി.

ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസ്സിലേയ്ക്ക് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം പൂര്‍ത്തിയാക്കി 3 മാസത്തിനുള്ളില്‍ പ്രതിയ്ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ബൈജു പൗലോസിന്ഴെറ നേതൃത്ത്വത്തില്‍ അസി. സബ്ബ് ഇന്‍സ്പെക്ടര്‍ രാജീവ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് കേസ്സിന്ഴെറ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply