മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖം മൂലം ഏറെ കാലമായി ചികിത്സയിലായിരുന്നു.

മുതിര്‍ന്ന ബി.ജെ.പി നേതാവായ ബാബുലാല്‍ ഗൗര്‍ 2004 മുതല്‍ 2005 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. ഗോവിന്ദപുര മണ്ഡലത്തില്‍നിന്ന് 10 തവണ നിയമസഭയിലെത്തിയ അദ്ദേഹം 1999 മുതല്‍ 2003 വരെ നിയമസഭ പ്രതിപക്ഷ നേതാവായിരുന്നു.

വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2018 ല്‍ ബാബുലാല്‍ ഗൗര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. 1930 ജൂണ്‍ രണ്ടിന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടിലാണ് ബാബുലാല്‍ ഗൗര്‍ ജനിച്ചത്. പിന്നീട് മധ്യപ്രദേശിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment