വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു നേട്ടം കൂടി; മരണശേഷം മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് l Baby Born after Womb Transplant from a Dead Donor
വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു നേട്ടം കൂടി; മരണശേഷം മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ്
അമ്മയാവുക എന്നത് ഏതു സ്ത്രീയുടെയും സ്വപ്നവും ആത്മ സംതൃപ്തിയുമാണ്.വന്ധ്യത ഇക്കാലത്ത് ഏറെപ്പേരില്‍ കണ്ടുവരുന്ന ഒരവസ്ഥയാണ്.ഇതിന് ഇപ്പോള്‍ പല നൂതനമായ ചികിത്സാ രീതികളും പ്രതിവിധികളുമുണ്ട്.എന്നാല്‍ മരണപ്പെട്ട സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച് കുഞ്ഞുണ്ടാവുക എന്നത് സങ്കല്‍പ്പിക്കാന്‍ ചിലപ്പോള്‍ നമുക്കാവില്ല.
Also Read >> അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി
എന്നാല്‍ ശാസ്ത്ര ലോകത്തെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുതകുയും ചെയ്തിരിക്കുകയാണിപ്പോള്‍.ജന്മനാ ഗര്‍ഭപാത്രം ഇല്ലാതിരുന്ന സ്ത്രീയാണ് മറ്റൊരു സ്ത്രീയില്‍ നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ചത്.അത്ഭുതമെന്തെന്നാല്‍ സ്ത്രീയുടെ മരണ ശേഷമാണ് ഇവര്‍ ഗര്‍ഭപാത്രം സ്വീകരിച്ചിരിക്കുന്നത് എന്നതാണ്. മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയില്‍ നിന്നാണ് ഗര്‍ഭപാത്രം സ്വീകരിച്ചത്.
Also Read >> രജിസ്ട്രേഷന്‍ ചെയ്യാത്ത കാര്‍ ഷോറൂമില്‍ നിന്നും കടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍
ബ്രസീലിലെ സാവോപോളോയിലാണ് വന്ധ്യതത്യ്ക്ക് പരിഹാരമായേക്കാവുന്ന ഈ സംഭവം നടന്നത്.നമ്മുടെ നാട്ടില്‍ വന്ധ്യത മൂലം ഭര്‍തൃ വീട്ടിലും നാട്ടിലും ഏറെ പരിഹാസവും മാനസ്സിക പ്രയാസവും സ്ത്രീകള്‍ നേരിടുന്നുണ്ട്.കുടുംബ ജീവിതം തന്നെ പ്രതിസന്ധിയിലായി വിവാഹമോചിതരാവേണ്ട അവസ്ഥ ഉണ്ടായവരും നിരവധിയാണ്.
ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന ലക്ഷക്കണക്കിന് ദമ്പതികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.32കാരിയായ ബ്രസീലിയന്‍ യുവതിയാണ് മറ്റൊരാളുടെ അതും മരണപ്പെട്ട 45കാരിയായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്.എട്ടാം മാസത്തില്‍ സിസേറിയന്‍ വഴിയായിരുന്നു ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയതെങ്കിലും അമ്മയും കുഞ്ഞും യാതൊരു പ്രശ്നങ്ങളുമില്ലാതെ സുഖമായിരിക്കുന്നു.
Also Read >> ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്
രണ്ടര കിലോ ഭാരമുള്ള പെണ്‍കുഞ്ഞ് ആരോഗ്യവതിയായിരിക്കുന്നു.സ്ത്രീകള്‍ക്ക് വളരെയേറെ പ്രതീക്ഷ നല്‍കുന്ന സന്തോഷ വാര്‍ത്തയാണിത്.എന്നാല്‍ ഇന്ത്യയില്‍ മരണശേഷം മറ്റു അവയവങ്ങള്‍ ദാനം ചെയ്യാറുണ്ടെങ്കിലും ഗര്‍ഭപാത്രം ദാനം ചെയ്യാന്‍ തയ്യാറാകുമോയെന്നത് പ്രതിസന്ധി തന്നെയാണ്.
Leave a Reply