Baby Daksha l Sabarimala l Sannidhanam l Sabarimala News Updates l അയ്യനെ കാണാന്‍ അച്ഛന്റെ നെഞ്ചിലേറി പത്തുമാസക്കാരി ദക്ഷ അയ്യപ്പ സന്നിധിയില്‍
അയ്യനെ കാണാന്‍ അച്ഛന്റെ നെഞ്ചിലേറി പത്തുമാസക്കാരി ദക്ഷ അയ്യപ്പ സന്നിധിയില്‍

സന്നിധാനം: ശബരിമല ശാസ്താവിനെ കാണാന്‍ പത്തുമാസം മാത്രം പ്രായമുള്ള ദക്ഷ സന്നിധാനത്ത്.അച്ഛന്റെ നെഞ്ചില്‍ യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെ പറ്റിച്ചേര്‍ന്നു കിടന്നാണ് ദക്ഷ സന്നിധാനത്ത് എത്തിയത്.
അച്ഛന്‍ തൃശൂര്‍ കുന്നംകുളം ചോവ്വന്നൂര്‍ സ്വദേശി അഭിലാഷിനും ചേച്ചി ദൈതയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് ദക്ഷ അയ്യപ്പ ദര്‍ശനത്തിന് എത്തിയത്.നേര്‍ച്ചയുടെ ഭാഗമായാണ് ദക്ഷയുമായി മലകയറിയതെന്ന് അഭിലാഷ് പറഞ്ഞു.സന്നിധാനത്ത് പോലീസ് നിയന്ത്രണങ്ങള്‍ നീക്കിയതും തിരക്ക് കുറവും മകളെയും കൊണ്ട് സുഖമായി അയ്യപ്പ ദര്‍ശനം നടത്താനായെന്നും അഭിലാഷ് പറഞ്ഞു.
Leave a Reply
You must be logged in to post a comment.