ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞില്‍ ശസ്ത്രക്രിയ നടത്തി തിരികെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ചു
ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞില്‍ ശസ്ത്രക്രിയ നടത്തി തിരികെ ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിച്ച് പുതിയ ചരിത്രം കുറിച്ച് വൈദ്യശാസ്ത്രം.
ഇംഗ്ലണ്ടിലെ എസെകക്‌സ് സ്വദേശിയായ ബഥൈന്‍ സിംപ്‌സണ്‍ എന്ന 26കാരിയായ യുവതിയിലാണ് ഭ്രൂണാവസ്ഥയില്‍ത്തന്നെ ശസ്ത്രക്രിയ നടത്തിയത്. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്.
ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബെഥൈന്‍ ഗര്‍ഭിണിയാകുന്നത്. എന്നാല്‍ കുഞ്ഞിന്റെ നട്ടെല്ലിന് വളര്‍ച്ച ഇല്ലായിരുന്നു ‘സ്‌പൈന ബഫീഡിയ’എന്ന രോഗം 20-ാമത്തെ ആഴ്ചയിലാണ് ഡോക്ടര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ ദമ്പതികളോട് കുഞ്ഞിനെ കളയുക, ഈ അവസ്ഥയില്‍ പ്രസവിക്കുക, ഭ്രൂണാവസ്ഥയില്‍ ശസ്ത്രക്രിയ നടത്തുക എന്നിങ്ങനെ മൂന്ന് വഴികള്‍ പറഞ്ഞു. അങ്ങനെ ദമ്പതികള്‍ മൂന്നമത്തെ വഴി സ്വീകരിക്കുകായായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ വൈകല്യം പരിഹരിച്ചതും ശേഷം തിരികെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതും. ഇപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞ് ചവിട്ടുന്നത് അറിയുന്നുണ്ടെന്ന് ബഥൈനും പറഞ്ഞു.
Leave a Reply
You must be logged in to post a comment.