കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം… ഹൃദയത്തിന് ഗുരുതര തകരാര്‍; ശസ്ത്രക്രിയ ഉടനില്ല

കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം… ഹൃദയത്തിന് ഗുരുതര തകരാര്‍; ശസ്ത്രക്രിയ ഉടനില്ല

അടിയന്തിര ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം. കുഞ്ഞിന് ഗുരുതര ഹൃദയ തകരാര്‍ ഉള്ളതായി കണ്ടെത്തി.

ഹൃദയത്തില്‍ ദ്വാരവും ശരീരത്തില്‍ രക്തമെത്തിക്കുന്ന ധമനിയായ അയോട്ട ചുരുങ്ങുന്ന സ്ഥിതിയും ഹൃദയവാല്‍വിന് തകരാറും കണ്ടെത്തിയതായി അമൃത ആശുപത്രി വക്താവ് ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. കുട്ടിയിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണഉള്ളത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ആന്തരികാവയങ്ങള്‍ തൃപ്തികമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കൂ. അണുബാധകളില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.

മംഗലാപുരത്തത് നിന്നും കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വൈകുന്നേരം 4.30 ഓടെയാണ് കുട്ടിയെ എത്തിച്ചത്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന കുടുംബമായതിനാല്‍ കുഞ്ഞിന്റെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment