ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു

ഇന്ത്യയുടെ അഭിമാനതാരങ്ങൾ സൈനയും പി.കശ്യപും വിവാഹിതരാകുന്നു

ഹൈദരാബാദ്: ഇന്ത്യയുടെ അഭിമാന ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ വിവാഹിതയാവുന്നു. പത്തു വർഷം നീണ്ട പ്രണയം സഫലമാകുമ്പോൾ സൈന നെഹ്‌വാളിന് താലി ചാർത്തുന്നത് പ്രശസ്ത ബാഡ്മിന്റൺ താരം പി.കശ്യപാണ്. ഡിസംബർ 16 ന് ഹൈദരാബാദിൽ വച്ച് നടക്കുന്ന വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. തുടർന്ന് ഡിസംബർ 21ന് വിരുന്ന് സത്കാരം നടത്തും.

തങ്ങളിരുവരും പ്രണയത്തിലാണെന്ന കാര്യം ഈ പത്തുവർഷത്തിനിടയ്ക്ക് അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005 ൽ പുല്ലേല ഗോപീചന്ദിന്റെ അക്കാ‌ഡമിയിൽ വച്ചാണ് ഇരുവരും തമ്മിലടുക്കുന്നത്. 2014 ൽ ഗോപീചന്ദുമായി തെറ്റിയ സൈന ബംഗളൂരുവിൽ വിമൽ കുമാറിന്റെ കീഴിൽ പരിശീലനം ആരംഭിച്ചപ്പോഴും കശ്യപ് സൈനയെ കാണാനെത്തുമായിരുന്നു.
ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയതോടെ പൊതുവേദിയിൽ വച്ച് കശ്യപിന് തന്റെ ജീവിതത്തിലുള്ള സ്ഥാനം സൈന തുറന്നു പറഞ്ഞു. കശ്യപാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും നേഹ പറഞ്ഞിരുന്നു. 2014 കോമൺവെൽത്ത് ഗെയിംസിൽ കശ്യപ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണ മെഡൽ നേടിയിട്ടുണ്ട്.

ലോക ചാമ്പ്യൻഷിപ്പുകളിൽ വെള്ളി,​ വെങ്കല മെഡലുകൾ നേടിയ സൈന ഇന്ത്യയ്ക്ക് വേണ്ടി 20 പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സൈനയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ഇരട്ടിമധുരമായി ഈ വിവാഹവാർത്ത. സൈനയായി സിനിമയിലെത്തുന്നത് ശ്രദ്ധ കപൂറാണ്. അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങ് നടന്നുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply