Bail l Sasikala Teacher l കെ പി ശശികല ടീച്ചര്‍ക്ക് ജാമ്യം; വീണ്ടും സന്നിധാനത്തേക്ക്
കെ പി ശശികല ടീച്ചര്‍ക്ക് ജാമ്യം; വീണ്ടും സന്നിധാനത്തേക്ക്
തിരുവല്ല: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവല്ല ആര്‍ ഡി ഓ കോടതിയാണ് ജാമ്യമനുവദിച്ചത്.ഇന്നലെ ശബരിമല ദര്‍ശനത്തിന് എത്തിയ ശശികല ടീച്ചറെ മരക്കൂട്ടത്ത് വെച്ച് പോലീസ് യാത്ര തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു
അറസ്റ്റില്‍ പ്രതിഷേധിച്ച് ശശികല ടീച്ചര്‍ റാന്നി പോലീസ് സ്റ്റേഷനില്‍ ഉപവാസമിരുന്നതിനെതുടര്‍ന്നു പോലീസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഒടുവില്‍ ജാമ്യത്തില്‍ വിടാമെന്ന് പറഞ്ഞെങ്കിലും, ഇരുമുടിക്കെട്ടുമായി മലകയറിയ തന്നെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതാണെന്നും തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.എന്നാല്‍ പോലീസ് ഇതിന് വഴങ്ങിയില്ല. തുടര്‍ന്നാണ് ടീച്ചറെ തിരുവല്ല കോടതിയില്‍ ഹാജരാക്കിയത്. കുറച്ചു അവശതയുണ്ട് എന്നാലും ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ വീണ്ടും മലച്ചവിട്ടാന്‍ തന്നെയാണ് തീരുമാനമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.
Leave a Reply