കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റവുമായി ബജാജ് ഡിസ്‌കവര്‍ 110
ബജാജ് ഡിസ്‌കവര്‍ 110 കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്)മായി ഇന്ത്യന്‍ വിപണിയിലെത്തിക്കഴിഞ്ഞു. (എഎസ്ബി) ആന്റി സ്‌കിഡ് ബ്രേക്കിംഗ് എന്നാണ് കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തെ ബജാജ് വിളിക്കുന്നത്.
ബൈക്കിന്‍റെ പുണെ എക്‌സ് ഷോറൂം വില 53,273 രൂപയാണ്. സിബിഎസ് ഇല്ലാത്ത പതിപ്പിനേക്കാള്‍ 563 രൂപ കൂടുതലാണിത്.
മോട്ടോര്‍സൈക്കിളില്‍ സുരക്ഷാ ഫീച്ചര്‍ നല്‍കിയതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 7,000 ആര്‍പിഎമ്മില്‍ 8.6 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കും 115.45 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, കാര്‍ബുറേറ്റഡ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും.ഡ്രം ബ്രേക്കുകളാണ് രണ്ട് ചക്രങ്ങളിലും .ഇന്ധന ടാങ്കിന്റെ ശേഷി എട്ട് ലിറ്ററാണ് .
Leave a Reply
You must be logged in to post a comment.