ബാലഭാസ്‌ക്കറിന്റെ മരണം: അപകട കാരണം വാഹനത്തിന്റെ അമിത വേഗമെന്ന് സാങ്കേതിക പരിശോധനാഫലം

ബാലഭാസ്‌ക്കറിന്റെ മരണം: അപകട കാരണം വാഹനത്തിന്റെ അമിത വേഗമെന്ന് സാങ്കേതിക പരിശോധനാഫലം

ബാലഭാസ്‌ക്കറിന്റെ അപകടം മരണത്തിന് കാരണം അമിത വേഗമെന്ന് സാങ്കേതിക പരിശോധനാ ഫലം. അപകട സമയത്ത് വാഹനത്തിന്റെ വേഗം 100 നും 120 നും ഇടയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടോര്‍വാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

അപകടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. അപകടം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബാലഭാസ്‌കറിന്റെ അപകടം ആസൂത്രിതമാണോ എന്നകാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന് കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധനാ ഫലംകൂടി ഇനി ലഭിക്കാനുണ്ട്. അതിന് ശേഷമേ അന്തിമ നിഗമനത്തിലെത്തൂ എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബാലഭാസ്‌കറുടെ മരണവുമായി തിരുവനനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ ബന്ധിപ്പിക്കുന്നതിന് തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply