ഉപജീവനത്തിനായി മറ്റു തൊഴിലിടങ്ങൾ തേടി പോവുകയാണ് ഇവര്‍

ഉപജീവനത്തിനായി മറ്റു തൊഴിലിടങ്ങൾ തേടി പോവുകയാണ് ഇവര്‍

വിനായകൻ തെരുവ്, ഒറ്റ തെരുവ്, ഇരട്ട തെരുവ്, പുത്തൻ തെരുവ് ,തോപ്പിൽ തെരുവ് എന്നീ അഞ്ചു തെരുവുകളുടെ സമുച്ചയമാണ് ബാലരാമപുരം ശാലിയാർ തെരുവ്.

നൂറ്റാണ്ടുകൾക്കു മുൻപ് രാജകൊട്ടാരത്തിലേക്ക് കസവ് നെയ്തു തുടങ്ങിയ ഇവിടത്തെ നെയ്ത്തുകാരുടെ കരകൗശലം ഇന്ന് ബാലരാമ പുരത്തിൻറെ മാത്രം ഭൗതിക സ്വത്താണ്. ഭൗതിക സ്വത്തവകാശം ലഭിച്ച കേരളത്തിലെ ആദ്യ ഉൽപന്നമാണ് ബാലരാമപുരം കൈത്തറി സാരി.

ചരിത്രം ഇങ്ങനെ:തിരുവിതാംകൂർ രാജകൊട്ടാരത്തിലേക്ക് തുണിത്ത രങ്ങൾ നെയ്യാൻ ആണ് ശാലി ഗോത്രക്കാർ ഇവിടേക്ക് കുടിയേറിയത് എന്നാണ് വിശ്വാസം. വൈദേശിക ആക്രമണത്തെ ഭയന്ന് ബാലരാമ വർമ്മ മഹാരാജാവ് കുതിരപ്പുറത്തു കേറി പത്മനാഭപുരം കൊട്ടാര ത്തിലേക്ക് പാലായനം ചെയ്തു.

ശത്രുക്കൾ പിന്തുടർന്നപ്പോൾ അവിടെനിന്നും പാലായനം ചെയ്ത് കന്യാകുമാരിക്കും തിരുനൽവേലിക്കും ഇടക്കുള്ള വള്ളിയൂർ അഗസ്ത്യ സ്വാമിക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടെ ചപ്രം എഴുന്നള്ളത്ത് നടക്കുകയായിരുന്നു.

അഭയം അഭ്യർത്ഥിച്ച മഹാരാജാവിനെ എഴുന്നള്ളത്തുകാർ ചപ്റത്തിൽ ഒളിപ്പിച്ച് ജീവൻ രക്ഷിച്ചു. കൊട്ടാരത്തിൽ തിരിച്ചെ ത്തിയ മഹാരാജാവ് വള്ളിയൂർ വച്ച് തന്നെ രക്ഷിച്ച വരെ കുറിച്ച് അന്വേഷിച്ച് വരാൻ ദിവാൻ ഉമ്മിണിത്തമ്പിയെ അയച്ചു.

അഭയം ഏകിയവർ ശാലി ഗോത്രത്തിൽപ്പെട്ടവരാണെന്നും അവർക്ക് നെയ്ത്തിൽ നല്ല പ്രാവീണ്യം ഉണ്ടെന്നും ദിവാൻ അറിയിച്ചു. അവരിൽ പത്തു കുടുംബത്തെ 1808-ൽ ദിവാൻ നെയ്യാറ്റിൻകരയ്ക്കും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള അന്തിക്കാട്ടിലേക്ക്
കുടിയേറ്റി.

അവരോടൊപ്പം വാണികർ, വെള്ളാളർ, മുസ്ലീങ്ങൾ,മുക്കുവർ എന്നീ നാല് ജാതിക്കാരെ കൂടി കൊണ്ടുവന്ന് അഞ്ചു വണ്ണതെരുവ് സ്ഥാപിച്ചു പിൽക്കാലത്ത് അന്തിക്കാട് മഹാരാജാവിന്റെ സ്മരണാർത്ഥം ബാലരാമപുരം എന്നറിയപ്പെട്ടു.

ബാലരാമപുരം ശാലിയർ തെരു വിനോട് ചേർന്നുള്ള പൊതു ചന്തയെ ഇന്നും അന്തിക്കട അല്ലെങ്കിൽ അന്തിക്കാട് കട എന്നാണ് പഴമക്കാർ പറയുന്നത്. പ്രകൃതിദത്തമായ രീതിയിൽ പരുവപ്പെടുത്തി എടുക്കുന്ന ഗുണമേന്മയുള്ള നൂലാണ് നെയ്ത്തിനായി ഉപയോഗിക്കുന്നത്.

കഴിനൂൽ കോർത്ത് കെട്ടി ചവിട്ടി നനച്ച് പാകപ്പെടുത്തുന്നു. അതിനെ അരടിൽ ചുറ്റി താരാക്കി റാറ്റിൽ ചുറ്റി പാവാക്കുന്നു. ഈ പാവിനെ പാക്കളങ്ങളിൽ അരിപ്പൊടി തേച്ച് തേങ്ങ എണ്ണ തടവി വെയിലും മഴയും ഏൽക്കാതെ പുലർച്ചെ ഉണക്കിയെടുക്കുന്നു.

ഈ പാവിൽ നെയ്തെടുക്കുന്ന വസ്ത്രങ്ങളാണ് ബാലരാമപുരം കൈത്തറിയുടെ പ്രത്യേകത. ഇവയിൽ പുളിയില കസവും മാൻ, മയിൽ, അരയന്നം,മണിവീണ മുതലായ ചിത്രങ്ങളും ചേർക്കുന്ന ചന്തം അനുപമമാണ്. ബാലരാമപുരം കൈത്തറികൾക്ക് ഒരു പ്രത്യേക മണവും മിനുസവും ഉണ്ടായിരിക്കും.

പുടവയും കവണയും, സാരി,വേഷ്ടി,നേരിയത് എന്നിവയാണ് ബാലരാമപുരത്തെ കൈത്തറിയുടെ പ്രധാന ഇനങ്ങൾ. കേരള കൈത്തറിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന ബാലരാമപുരത്തെ തറികൾ പകുതിയിലധികവും ഇന്ന് നിശ്ചലമാണ്.

പവർലൂമിൻറെ കടന്നുകയറ്റവും, പ്രളയവും, ലോക്ഡൗണും, കോവി ഡും ഒക്കെ ഏൽപ്പിച്ച ആഘാതം ഇന്നും കൈത്തറി മേഖലയെ വിട്ടു പോയിട്ടില്ല. കൈത്തറി മേഖല നിശ്ചലമായതോടെ ഉപജീവനത്തി നായി മറ്റു തൊഴിലിടങ്ങൾ തേടി പോവുകയാണ് ബാലരാമപുരത്തെ കൈത്തറി ഗ്രാമത്തിലെ ആളുകൾ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*