പച്ചക്കായ കഴിക്കുന്നത് ​ഗുണമോ??

പച്ചക്കായ കഴിക്കുന്നത് ​ഗുണമോ??

കറികളിലും മറ്റും ചേർത്ത് ഇഷ്ടംപോലെ നമ്മൾ പച്ചക്കായ കഴിക്കാറുണ്ട്, എന്നാൽ പച്ചക്കായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.പച്ചക്കായ എല്ലാവരുടെയും വീടുകളിലെ ഇഷ്ടവിഭവം തന്നെയാണ്. പച്ചക്കായ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. തോരന്‍ മുതല്‍ ഉപ്പേരി വരെ നമ്മള്‍ പച്ചക്കായ കൊണ്ട് ഉണ്ടാക്കാറുണ്ട്.

പക്ഷേ ഭൂരിഭാ​ഗം ആളുകൾക്കും പച്ചക്കായയുടെ ആരോഗ്യ ഗുണത്തെ കുറിച്ച് പലര്‍ക്കും അറിയില്ല.അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല.

ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ് പച്ചക്കായ, പച്ചക്കായയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ ദഹനം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയറ് നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കും.

ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനെ തടയും. അങ്ങനെ അമിത ഭാരം നിയന്ത്രിക്കാന്‍ കഴിയും. എന്തൊക്കെ പച്ചക്കായയിൽ നാരുകൾ (fibre) ധാരാളം ഉണ്ട്. 100 ഗ്രാം കായയിൽ 2.6 ഗ്രാം നാരുകൾ ആണുള്ളത്.

ദഹനത്തിന് ഏറെ ഗുണം ചെയ്യും. മലബന്ധം അകറ്റും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ സഹായിക്കും. കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം പക്ഷാഘാതവും ഹൃദയാഘാതവും തടയാനും പച്ചക്കായയുടെ ഉപയോഗം സഹായിക്കും.

അടിക്കടിയുണ്ടാകുന്ന മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം ഇവയകറ്റാൻ നാരുകളാൽ സമ്പന്നമായ പച്ചക്കായ സഹായിക്കും. പച്ചക്കായ വേവിച്ചോ ആവിയിൽ പുഴുങ്ങിയോ ഉപയോഗിക്കുന്നതാണ് നല്ലത്. ‘

വറുക്കുമ്പോൾ ഇവയുടെ കാലറി കൂടുന്നു. കായവറുത്തുപ്പേരി ഒക്കെ ഇടയ്ക്ക് കഴിക്കാം എങ്കിലും കറിവച്ച് കഴിക്കുന്നതാണ് ആരോഗ്യകരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment