ദുബായിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം

ദുബായിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം

ദുബായിലേക്ക് പോയ വിമാനം റാഞ്ചാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍. ധാക്കയില്‍ നിന്നും ദുബായിലേക്ക് പോയ ബംഗ്ലാദേശ് വിമാനമാണ് റാഞ്ചാനുള്ള ശ്രമമാണ് നടന്നത്.

ബംഗ്ലാദേശിന്റെ ബി ജി 147എന്ന വിമാനമാണ് അടിയന്തിരമായി ചിറ്റഗോങ്ങ് വിമാനത്താവളത്തില്‍ ഇറക്കിയത്. ചിറ്റഗോങ്ങ് ഷാ അമാനത്ത് വിമാനത്താവളത്തില്‍ ഇന്ന് വൈകിറ്റൊടെയാണ് സംഭവം.

വിമാനം റാഞ്ചിയതായി കോക്ക്പിറ്റില്‍ നിന്നും അടിയന്തിര സന്ദേശം ലഭിച്ചതായി വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു. തോക്കുമായെത്തിയ ആള്‍ കൊക്ക്പിറ്റില്‍ എത്തി പൈലറ്റിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും വിമാനം റാഞ്ചിയതായി അറിയിക്കുകയും ചെയ്തു.

എന്നാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും രണ്ട് ജീവനക്കാരെ ആക്രമി ബന്ധിയാക്കിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply