ബാങ്ക് മാനേജരായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
ബാങ്ക് മാനേജരായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

സംസ്ഥാനത്ത് വീണ്ടും ആത്മഹത്യകള്‍ കൂടുന്നു. കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയില്‍ രണ്ടു ദിവസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.

കൊല്ലം ഉമയനല്ലൂര്‍ പേരയം വൃന്ദാവനത്തില്‍ വി.എസ്.ഗോപു വിന്‍റെ ഭാര്യ എസ്.എസ്.ശ്രീജ(32)യെയാണ് അടുക്കള ഭാഗത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യില്‍ ഡെപ്യൂട്ടി മാനേജരാ യിരുന്നു. ഞായറാഴ്ച രാത്രി ഏഴു മണിയോടെ ഭര്‍ത്താവ് ഗോപു പാല്‍ വാങ്ങാന്‍ പുറത്തു പോയ സമയത്താണ് സംഭവം നടന്നതെ ന്നാണ് വീട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഗോപു തിരിച്ചെത്തിയപ്പോഴാണ് ശ്രീജ തൂങ്ങി നല്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ അയല്‍വാസികളുടെ സഹായത്തോടെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കവിദ് സ്ഥിരീകരിച്ചു. മൂന്നു മാസം മുന്‍പും ഇവര്‍ക്ക് കവിദ് വന്നെങ്കിലും രോഗമുക്തി നേടിയിരുന്നു. മരണ സമയത്ത് ഗോപുവിന്‍റെ പ്രായമായ പിതാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

തിങ്കളാഴ്ച ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപ ത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാരം നടത്തി.

മരണ കാരണം വ്യക്തമല്ല. അഞ്ചു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കൊട്ടിയം പോലീസ് കേസെടുത്തു. പുനലൂരില്‍ നേഴ്സായ ലിജി ഇന്നലെ തീകൊളുത്തി മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*