ഫാക്ടറികളില്‍ തൊഴില്‍ സമയം നഷ്ടപ്പെടാതിരിക്കാന്‍ സ്ത്രീതൊഴിലാളികള്‍ക്ക് അനധികൃത വേദനസംഹാരികള്‍ നല്‍കുന്നു

ഫാക്ടറികളില്‍ തൊഴില്‍ സമയം നഷ്ടപ്പെടാതിരിക്കാന്‍ സ്ത്രീതൊഴിലാളികള്‍ക്ക് അനധികൃത വേദനസംഹാരികള്‍ നല്‍കുന്നു

തമിഴ്നാട്ടിലെ ഫാക്ടറികളില്‍ തൊഴില്‍സമയം നഷ്ടപ്പെടാതിരിക്കാന്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് അനധികൃത വേദനസംഹാരികള്‍ നല്‍കുന്നു. ജോലി തടസപ്പെട്ടാല്‍ കൂലി കുറയ്ക്കുമെന്നതിനാല്‍ മരുന്നു കഴിക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുകയാണ്.

നൂറോളം സ്ത്രീകള്‍ ജോലിചെയ്യുന്ന വസ്ത്രനിര്‍മാണ ഫാക്ടറിയിലെ ഈ ക്രൂരത പുറത്തുവരുന്നത് തോംസണ്‍ റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലാണ്. ഇവിടെ തൊഴിലാളികള്‍ക്കു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാത്ത ലേബലില്ലാത്ത വേദനസംഹാരികളാണ് നല്‍കുന്നത്. ഇതില്‍ എക്സപയറി ഡേറ്റും ഒഴിവാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പല ഫാക്ടറികളിലും ഇത്തരം ചൂഷണം നടക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം സ്ത്രീകളില്‍ പലരും മരുന്നു കഴിക്കുന്നതിനാല്‍ തങ്ങളുടെ ആരോഗ്യം വളരെ മോശമായതായും റോയിട്ടേഴ്സിനോടു പറഞ്ഞു. ആ ചൂഷണം പുറത്തുവന്നതോടെ സംഭവം അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

തൊഴിലാളി നിയമത്തിനു വിരുദ്ധമായാണ് ഇത്തരം ചൂഷണങ്ങള്‍. മെഡിക്കല്‍ പ്രൊഫഷണലുകള്‍ പൊതുവേ ഈ മരുന്നുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറില്ല. വര്‍ഷങ്ങള്‍ക്കു ശേഷമേ ഈ മരുന്നുകളുടെ പരിണിതഫലം എന്താണെന്നു വ്യക്തമാകൂവെന്നു വിദഗ്ധര്‍ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തൊഴിലാളികളില്‍ ഒരാളായ 20കാരിയായ സുധ പറയുന്നത് മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങിയതോടെ തന്റെ ആര്‍ത്തവം ക്രമമില്ലാതെയാണെന്നാണ്. സുധയെ പരിശോധിച്ച ഡോക്ടര്‍മാര്‍, അവര്‍ ജോലി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും ആക്രിക്കച്ചവടം നടത്തുന്ന തന്റെ അമ്മയെ സഹായിക്കാനാണു താന്‍ ജോലിയാരംഭിച്ചതെന്നും അതിനാല്‍ അത് അവസാനിപ്പിക്കാനാവില്ലെന്നും സുധ പറഞ്ഞു. തനിക്ക്് ഒന്നരലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുണ്ടെന്നും തന്റെ മാസശമ്പളമായി ലഭിക്കുന്ന 12,000 രൂപയില്‍ നിന്നും ആറായിരം രൂപ പലിശയായി ബാങ്കില്‍ നല്‍കണമെന്നും സുധ പറഞ്ഞു.

തമിഴ്നാട്ടില്‍ നാല്പതിനായിരത്തോളം വസ്ത്രനിര്‍മാണ ഫാക്ടറികളാണുള്ളത്. ഇവിടങ്ങളിലായി മൂന്നുലക്ഷത്തോളം സ്ത്രീത്തൊഴിലാളികളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*