മാംസാഹാരത്തിന് നിരോധനം; ക്ഷേത്രങ്ങളുടെ 500 മീറ്റർ ‘വെജിറ്റേറിയൻ സോണ്‍’ ആയി പ്രഖ്യാപിച്ചു

മാംസാഹാരത്തിന് നിരോധനം; ക്ഷേത്രങ്ങളുടെ 500 മീറ്റർ ‘വെജിറ്റേറിയൻ സോണ്‍’ ആയി പ്രഖ്യാപിച്ചു

അഹമ്മദാബാദ്: സൗരാഷ്ട്രയിലെ സോമനാഥ് ക്ഷേത്രം, ഗുജറാത്തിലെ അംബാജി ക്ഷേത്രം എന്നിവയ്ക്ക് ചുറ്റുമുള്ള 500 മീറ്റർ പരിധിയില്‍ ‘വെജിറ്റേറിയൻ സോണ്‍’ ആയി പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയാണ് വിജയ്‌ റുപാനിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

അഹമ്മദാബാദിൽ നിന്ന് 145 കിലോമീറ്റർ അകലെ പാലൻപൂരിലെ ഒരു യോഗത്തിൽ സംസാരിക്കവെയാണ് വിജയ്‌ രുപാനിയാണ് പ്രഖ്യാപനം നടത്തിയത്.

ഗിർ-സോംനാഥ് ജില്ലയിലെ സോംനാഥ് ക്ഷേത്രം, ബനസ്കന്ത ജില്ലയിലെ അംബാജി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ക്കാണ് ഇത് ബാധകമാവുക. ഈ രണ്ട് ക്ഷേത്രങ്ങളുടെയും പരിസരത്തേയ്ക്ക് ഇനി മാംസാഹാരങ്ങള്‍ വില്‍ക്കാന്‍ സാധിക്കില്ല.

സോമർനാഥ്, അംബാജി എന്നീ തീര്‍ഥാടന കേന്ദ്രങ്ങളുടെ 500 മീറ്റർ ഇനി പച്ചക്കറി വിഭവങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കൂവെന്ന്‍ വിജയ്‌ രൂപാണി പറഞ്ഞു.

മാംസാഹാര നിരോധനം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്ര ഭാരവാഹികളുടെയും സമീപ വാസികളുടെയും വര്‍ഷങ്ങളായിയുള്ള ആവശ്യമാണ്‌ മാംസാഹാര നിരോധനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply