സച്ചിൻ ടെൻടുൽക്കറിനും വി.വി.എസ് ലക്ഷ്മണിനും നോട്ടീസ്

സച്ചിൻ ടെൻടുൽക്കറിനും വി.വി.എസ് ലക്ഷ്മണിനും നോട്ടീസ്

മുൻ ക്രിക്കറ്റ്‌ താരങ്ങളായ സച്ചിൻ ടെൻടുൽക്കറിനും വി വി എസ് ലക്ഷ്മണിനും ബിസിസിഐ ഓംബുഡ്സ്മാന്‍റെ നോട്ടീസ്. ക്രിക്കറ്റ്‌ ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ഐപിഎൽ ടീമുകളിൽ പ്രവർത്തിക്കുന്നതിനെതിരെയാണ് നോട്ടീസ്.

മധ്യപ്രദേശ് ക്രിക്കറ്റ്‌ അസോസിയേഷൻ അംഗമായ സഞ്ജീവ് ഗുപ്ത നൽകിയ പരാതിയിലാണ് ഓംബുഡ്സ്മാൻ ഇരുവർക്കും നോട്ടീസ് അയച്ചത്. പരാതിയിൽ പറഞ്ഞത് പോലെ ഇരുവരും ജോലിയിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ഏപ്രിൽ 28ന് പരാതിക്ക് മറുപടി നൽകിയിരിക്കണം.പിന്നീട് ഇതിനു വേണ്ടി മറ്റൊരു അവസരം നൽകില്ലെന്നും നോട്ടീസില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment