Sabarimala Women entry l വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ എത്തില്ല
വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ എത്തില്ല; കാരണം ഇതാണ് Sabarimala Women entry
Sabarimala Women entry സുപ്രീംകോടതി വിധി എന്ത്‌തന്നെയായാലും വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ എത്തില്ല. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കപ്പെടാന്‍ ഉള്ളതാണെന്ന് ഹിന്ദു ഭക്തകള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ വിശ്വാസികളായ യുവതികള്‍ ഒരാളു പോലും ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടാന്‍ എത്തില്ല.
ക്ഷേത്രങ്ങള്‍ ഉള്‍പ്പടെ ഏതു മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളും സന്ദര്‍ശിക്കുന്നതിനും ആരാധിക്കുന്നതിനും ചില ചട്ടങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. ഇതിന്‍റെ ഭാഗമാണ് ചില ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചോ ലുങ്കി മുണ്ട് ധരിച്ചോ പ്രവേശിക്കാന്‍ പാടില്ല എന്നുള്ളത്. ഇത് ആരും നിര്‍ദേശിക്കാതെ തന്നെ പുരുഷുനും സ്ത്രീയും എല്ലാവരും പാലിക്കാറുണ്ട്. ഇതൊരു ഉത്തരവിന്‍റെ ഭാഗമല്ല. കാലങ്ങളായി നടന്നുവരുന്ന ആചാര രീതിയാണ്. വിശ്വാസികളായ ഒരാളും ഇത് തെറ്റിക്കാന്‍ മുതിരാറില്ല.
കുളിച്ച് ദേഹശുദ്ധി വരുത്താതെ ഒരാളും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാറില്ല. ഇതും ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ്. ഇതില്‍ വിശ്വസിക്കുകയും അതൊരു ജീവിതശൈലിയായി തുടര്‍ന്ന് പോരുന്നതുമാണ്. ഇത് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ മാറുന്നതോ ഏതെങ്കിലും നിയമങ്ങള്‍ കൊണ്ട് മാറ്റാന്‍ സാധിക്കുന്ന ഒന്നാണെന്ന് പറയാനാവില്ല.
കാരണം വിശ്വാസികള്‍ മാത്രമാണ് ആരാധനാലയങ്ങളില്‍ പോകുന്നത്. അങ്ങനെയുള്ളവര്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് മാത്രമേ ദര്‍ശനത്തിന് മുതിരുകയുള്ളു. ഇത്തരം അനുഷ്ഠാനങ്ങളും ആചാരങ്ങളും പാലിക്കാതെ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെ വിശ്വാസികളായി കാണാനാവില്ല.
ലാലെന്ന് പറഞ്ഞാല്‍ സുചിയ്ക്ക് ഭ്രാന്തായിരുന്നു! മോഹന്‍ലാല്‍-സുചിത്ര പ്രണയത്തെ കുറിച്ച് സുരേഷ് ബാലാജി
Leave a Reply
You must be logged in to post a comment.