കയ്ക്കുന്ന പാവക്കയുടെ മധുരിയ്ക്കുന്ന ഗുണങ്ങൾ
കയ്ക്കുന്ന പാവക്കയുടെ മധുരിയ്ക്കുന്ന ഗുണങ്ങൾ
കയ്പ്പുണ്ടെങ്കിലും ഇത്രയധികം ഗുണങ്ങൾ തരുന്ന മറ്റൊരു പച്ചക്കറി ഉണ്ടോയെന്ന് നോക്കണം. അത്രക്കുണ്ട് ഈ ഇത്തിരികുഞ്ഞൻ പാവകക്യുടെ മഹിമ.
കേരളത്തിൽ സുലഭമായി കിട്ടുന്ന പാവക്ക അതിന്റെ കയ്പ്പ് കാരണം പലരും അവഗണിക്കുകയാണ് ചെയ്യാറ്. എന്നാൽ ഗുണത്തിൽഇത്രയേറെ മുന്നിട്ട് നിൽക്കുന്ന പാവക്കയെ അങ്ങനെ അങ്ങ് തള്ളിക്കളയരുത്.
നിരവധി ആന്റി ഓക്സിഡുകളും വിറ്റാമിനുകളുടെയും കലവറയാണ് പാവക്ക. പാവക്കയുടെ ഇലയും കായും അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കും.
ഫോസ്ഫറസ്, സിങ്ക് , തയാമിൻ, മഗ്നീഷ്യം എന്നിവയും പാവക്കയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു , അതിനാൽ വലിച്ചറിയും മുൻപ് ഓർക്കുക മനുഷ്യ ശരീരത്തിന് ഇത്രയേറെ ഗുണകരമായ മറ്റൊരു പച്ചക്കറിയുണ്ടോയെന്ന്.
Leave a Reply
You must be logged in to post a comment.