ചെറുപയർ അത്ര ചെറുതല്ല, അറിയാം ചെറുപയറിന്റെ ​ഗുണങ്ങൾ

ചെറുപയർ അത്ര ചെറുതല്ല, അറിയാം ചെറുപയറിന്റെ ​ഗുണങ്ങൾ

പണ്ടുകാലം മുതലേ നമ്മൾവീടുകളിൽ സ്ഥിരമായി ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് പച്ചപയർ, അഥവാ ചെറുപയർ. വെറുതെ കറിവച്ച് കഴിക്കുന്നതിലും നല്ലത് ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നതിൽ പല ഗുണങ്ങളുമുണ്ട്.

മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് ചെറുപയറിൽ വർധിക്കുന്നു. ചെറുപയര്‍ മുളപ്പിക്കുന്നതിന്‍റെ ചില പ്രധാന ഗുണങ്ങള്‍ നമുക്ക് നോക്കാം.

നല്ലത്പോലെ മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്. അവ ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.

ശരീരത്തില രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം ക്രമാനു​ഗതമായി വർധിപ്പിക്കുന്നു.കൂടാതെ ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്.

ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച
നല്ല പയർ വർഗങ്ങളാണ് ഇവയിൽ കാലറി കുറവും പോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച ആവോളം കഴിക്കാവുന്നതാണ്.

ചെറുപയറിൽ ജീവകം എ ധാരാളം ഉള്ളതിനാൽ കണ്ണിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്. മുളയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*