കാവ്യാ മാധവനെ തേടിയെത്തിയത് വയനാട്ടില്‍ ; കേസും ജയില്‍വാസവും ഒടുവില്‍ നാട്ടിലേക്ക്

കാവ്യാ മാധവനെ തേടിയെത്തിയത് വയനാട്ടില്‍ ; കേസും ജയില്‍വാസവും ഒടുവില്‍ നാട്ടിലേക്ക്ജുഹൈദിന്റെ കഥയിങ്ങനെ…

കല്‍പ്പറ്റ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ജീവിതം കെട്ടിപ്പടുക്കാനിറങ്ങി തിരിച്ച് ജീവിതം തന്നെ വഴിമുട്ടിയവരുടെ കഥകൾ നാം നിരവധി കേട്ടിട്ടുണ്ട്.എന്നാൽ ഇവിടെ സംഗതി അല്പ്പം സീരിയസ്സാണ്.ഓൺലൈൻ കാമുകിയെത്തേടി അവളുടെ നാട്ടിലെത്തിയ യുവാവ് ഒടുവിൽ മടങ്ങുന്നത് രണ്ടു വർഷത്തെ ജയിൽ വാസത്തിനു ശേഷം!

ബംഗ്ലാദേശ് സ്വദേശിയായ ജുഹൈദുൽ ഖാൻ എന്ന 25 കാരനാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ തേടിയെത്തി കേരളത്തിൽ എത്തിയത്. പാസ്പോർട്ടും വിസയും സഹിതം മതിയായ രേഖകൾ ഒന്നുമില്ലാതെയാണ് ജുഹൈദ് അതിർത്തി കടന്നെത്തിയത്.ആകെയുണ്ടായിരുന്നത് കാമുകിയുടെ ഫോൺ നമ്പർ മാത്രം.
അതുപയോഗിച്ച് യുവതിയെ കണ്ടെത്തിയ ജുഹൈദിനു കാണാൻ കഴിഞ്ഞതാകട്ടെ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീയെ.കാവ്യാ മാധവന്‍റെ പ്രൊഫൈല്‍ ഫോട്ടോ കണ്ടാണ്‌ കക്ഷി വണ്ടികയറിയത്‌. തനിക്കു പറ്റിയ ചതി മനസ്സിലാക്കിയ യുവാവ് പക്ഷേ തിരിച്ചു പോകാനുള്ള രേഖകൾ ഇല്ലാത്തതിനാൽ ഇവിടെ കുടുങ്ങി പോവുകയായിരുന്നു.

മതിയായ രേഖയില്ലാതെ മറ്റൊരു രാജ്യത്ത് താമസിച്ചതിന്റെ പേരില്‍ യുവാവിന് ലഭിച്ചത് രണ്ടുവര്‍ഷത്തെ ജയില്‍വാസം. ശിക്ഷാകാലാവധി പൂര്‍ത്തിയായിട്ടും മതിയായ രേഖകളുടെ അഭാവത്തിൽ യുവാവിന് നാട്ടിലേക്ക് മടങ്ങാനായില്ല. പിന്നീട് രണ്ടര മാസക്കാലമായി പൊലീസ് സ്റ്റേഷനിലായിരുന്നു താമസം.
ബംഗ്ലാദേശിലെ മുധുരിപ്പൂര്‍ ജില്ലയിലെ കല്‍കിനിയിൽ ജനിച്ച ജുഹൈദ് ആറാം ക്ലാസ് വരെ പഠിച്ചെങ്കിലും മറ്റ് ജോലികൾ ലഭിക്കാത്തതിനാൻ പെയ്ന്റിംഗ് ജോലിക്കായി പോയി.അല്ലലില്ലാതെ ജീവിച്ചു പോരുന്നതിനിടയിലാണ് യുവതിയെ പരിചയപ്പെടുന്നത്.ഹിന്ദിയിലാണ് ആശയവിനിമയം നടത്തിയിരുന്നത്.വളരെ പെട്ടെന്ന് വളർന്ന ബന്ധം വിവാഹത്തിൽ എത്തിയതിനെത്തുടർന്നാണ് കയ്യിലുണ്ടായിരുന്ന 20000രൂപയുമായി വയനാട് മേപ്പൊടി സ്വദേശിയായ യുവതിയെ കാണാനായി പുറപ്പെട്ടത്.

തുച്ഛമായ തുക നല്‍കി അതിര്‍ത്തികളിലുള്ള പട്ടാളക്കാരെ വശത്താക്കി ഇന്ത്യയിലെത്തി. പിന്നീട് കൊല്‍ക്കൊത്തയിലെ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ചെന്നൈ വഴി കേരളത്തിലേക്ക്.ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്ടേക്കും അവിടെ നിന്നും കണ്ണൂര് വരെയുമെത്തി. രണ്ടാഴ്ചക്കാലത്തെ യാത്രക്ക് ശേഷമാണ് കല്‍പ്പറ്റയിലെത്തിയത്. ഒടുവില്‍ നേരിൽ കണ്ടപ്പോൾ ഫോട്ടോയിൽ കണ്ട സുന്ദരിയായ പെൺകുട്ടിക്കു പകരം വിവാഹമോചിതയായ പ്രായം കൂടിയ സ്ത്രീ. മറ്റ് പോംവഴികളില്ലാതെ അവരോടൊപ്പം യുവാവ് പോയെങ്കിലും പിന്നീട് മേപ്പാടി പൊലീസ് വിവരമറിഞ്ഞെത്തുകയായിരുന്നു.
കാണിക്കാന്‍ രേഖകളില്ലാത്തതിനാല്‍ കേസായി. കോടതിയില്‍ നിന്നും പിന്നീട് ജയിലിലേക്ക്. അനധികൃതമായി വിദേശ പൗരനെ താമസിപ്പിച്ചതിന് യുവതിക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് വെറുതെ വിട്ടു. യുവാവിനെ കോടതി രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചു. പിഴയടക്കാന്‍ പണമില്ലാത്തതില്‍ പിന്നെയും കുറച്ച് കാലം കൂടി ജയിലില്‍. ഒടുവില്‍ ജയില്‍ മോചിതനായെങ്കിലും ബംഗ്ലാദേശിലേക്ക് പോകാന്‍ രേഖകളില്ലാത്തതിനാല്‍ സാധിച്ചില്ല.

ഒടുവിൽ മേപ്പാടി പൊലീസ് ക്വാട്ടേഴ്‌സിലേക്കെത്തിയ ജുഹൈദിന് പൊലീസുകാര്‍ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ യുവാവിന് ഭക്ഷണവും ഏര്‍പ്പാടാക്കി.മേപ്പാടി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ജിതേഷ് ജുഹൈദുല്‍ഖാനെ നാട്ടിലേക്ക് അയക്കാനുള്ള രേഖകള്‍ ശരിയാക്കുന്നുണ്ടായിരുന്നു. ഒടുവിൽ ടിക്കറ്റും ഡ്രസ്സുകളും സഹിതം പോലീസിന്റെ വക യാത്രയയപ്പും സ്വീകരിച്ചു നാട്ടിലേക്ക് മടക്കം..!!

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*