മലപ്പുറത്തെ ആശുപത്രിയില്‍ ബെംഗളൂരു സ്വദേശിയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കാറും തട്ടിയെടുത്തു

മലപ്പുറത്തെ ആശുപത്രിയില്‍ ബെംഗളൂരു സ്വദേശിയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കാറും തട്ടിയെടുത്തു

ബംഗലൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കാറും കവര്‍ന്നു. കര്‍ണാടക സ്വദേശി മധു വരസയുടെ പണവും സ്വര്‍ണവും കാറുമാണ് തട്ടിയെടുത്ത സംഭവത്തില്‍ മലപ്പുറം എം.ബി ആശുപത്രി ഉടമയുടെ മകന്‍ ആദില്‍ യാഷിദ് ഉള്‍പ്പടെ നാല് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.

യുവാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും 13 പവന്‍ സ്വര്‍ണ്ണവും കാറുമാണ് തട്ടിയെടുത്തത്. മധു വരസ പ്രതികളുടെ സുഹൃത്താണ്. മധു വരസയെ മലപ്പുറത്ത് എത്തിച്ച ശേഷം എംബി ആശുപത്രിയുടെ അനുബന്ധ ക്ലിനിക്കില്‍ ബന്ദിയാക്കിയാണ് മോഷണം നടത്തിയത്. ഇയാളുടെ കാര്‍ ആശുപത്രിക്കുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment