ലൂബിക്ക കഴിച്ചാല്‍ ഗുണങ്ങള്‍ പലത്
ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ഒരു പഴവര്‍ഗ്ഗമാണ് ലൂബിക്ക. ചുവന്ന നിറത്തില്‍ പുളി രസമുള്ള ഈ പഴം പ്ലം ഗണത്തില്‍ പെട്ട ഒന്നാണ്.
ലൂബിക്ക നമ്മുടെ ആരോഗ്യത്തിന് ദോഷകരമായ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നു. വെറുതേ കഴിക്കുന്നതിനും അച്ചാറാക്കി വെക്കുന്നതിനും എല്ലാം ഇത് നല്ലതാണ്.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് ലൂബിക്കയിലൂടെ സാധിക്കുന്നു. കുടവയര്‍, അമിതവണ്ണം എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ലൂബിക്ക. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും അമിതവണ്ണത്തിന് പരിഹാരം കാണുകയും ചെയ്യുന്നു.
ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ എല്ലുകളുടെ കരുത്തും ശക്തിയും. ലൂബിക്കയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ എല്ലിന് കരുത്ത് വര്‍ദ്ധിപ്പിക്കുന്നവയാണ്.
അതുപോലെ തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ലൂബിക്ക സഹായിക്കുന്നു.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ലൂബിക്ക. അതുകൊണ്ട് തന്നെ അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് ഇത് തീര്‍ച്ചയായും നല്‍കാവുന്നതാണ്.
പക്ഷാഘാതം പോലുള്ള അസുഖങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യുന്നതിനും വളരെ മികച്ചതാണ് ലൂബിക്ക.
അതുപോലെതന്നെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും ലൂബിക്ക സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൃത്യമാക്കുന്നതിനും പ്രമേഹത്തിന് പരിഹാരം കാണുന്നതിനും ലൂബിക്ക ഉത്തമമാണ്.
Leave a Reply