ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി

ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് പരാതിയുമായി യുവതി

ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയ്ക്ക് പിന്നില്‍ ബെന്നി ബെഹനാനെന്ന് ആരോപണവുമായി യുവതി. തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ബെന്നി ബെഹനാനും ഭാര്യയ്ക്കുമെതിരെയാണ് യുവതിയുടെ പരാതി. ജോസ് തെറ്റയിലിന്റെ അശ്ലീല വിഡിയോയിലുണ്ടായിരുന്ന യുവതിയാണ് പരാതികാരി.

തെറ്റയില്‍ വീഡിയോ പുറത്തുവിട്ടത് സോളാര്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും പരാതികാരി ആരോപിക്കുന്നു. ജോസ് തെറ്റയിലിനെ കുടുക്കിയത് ബെന്നി ബെഹനാന്റെ നിര്‍ദേശമനുസരിച്ചാണ്. താന്‍ വിശ്വസിച്ച് ഏല്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളിലെ ചില ഭാഗങ്ങള്‍ അവര്‍ ചാനലുകളുടെ പ്രദര്‍ശിപ്പിച്ചതായിട്ടും പരാതികാരി പറയുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ ഇതിനു പിന്നിലുണ്ട്. വിവാദ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പിടിച്ചുവാങ്ങി. ഇതിലെ ദൃശ്യങ്ങളില്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിയെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബെന്നി ബഹന്നാന്‍. അതേസമയം ഇത്തവണ പരാതികാരിയായ യുവതിയും ചാലക്കുടിയില്‍ ജനവിധി തേടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*