ഇല്ലാത്ത അപകടമുണ്ടാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം ; ബെൻസ്കാറുടമ അറസ്റ്റിൽ
ഇല്ലാത്ത അപകടമുണ്ടാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം ; ബെൻസ്കാറുടമ അറസ്റ്റിൽ
തൃശ്ശൂർ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കാർ അപകടത്തിൽപ്പെട്ടെന്ന് വരുത്തിത്തീർത്ത് ഇൻഷുറൻസ് കമ്പനിയെ കബളിപ്പിക്കാൻ ശ്രമിച്ച കേസിൽ ബെൻസ്കാറുടമ അറസ്റ്റിലായി. വെള്ളാനദി റോഡിൽ ഊരാളത്ത് ബിസി (43) യെയാണ് ആണ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കുറുപ്പം ബ്രാഞ്ച് ഡിവിഷണൽ മാനേജറുടെ പരാതിയിൻമേൽ അറസ്റ്റ് ചെയ്തത്.
ഇൻഷുറൻസ് കാലാവധി തീരാൻ രണ്ട് ദിവസം ബാക്കിയുള്ളപ്പോൾ കാശുതട്ടാനായി ഇയാൾ കൂട്ടുകാരുടെ സഹായത്തോടെ കാർ വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാർ പൂർണ്ണമായും നശിച്ചെന്ന് കാണിച്ച് ഇൻഷുർ ചെയ്തിരുന്ന മുഴുവൻ തുകയ്ക്കും ക്ലെയിം ചെയ്യുകയും ചെയ്തു. 16 ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള കാർ ഇയാൾ 24 ലക്ഷം രൂപയ്ക്കാണ് ഇൻഷുർ ചെയ്തിരുന്നത്. സംശയം തോന്നിയ അധികൃതർ പോലീസിൽ വിവരമറിയിച്ചതോടെ കള്ളി വെളിച്ചത്തായി.
Leave a Reply