വേനൽ കാലത്ത് ആരോഗ്യം അതീവ ശ്രദ്ധയോടെ
വേനൽ കാലത്തിലേക്ക് കാലാവസ്ഥ മാറുമ്പോൾ ഭക്ഷണവും അതറിഞ്ഞ് കഴിക്കാം. മുതിർന്നവരും കുട്ടികളും എന്ന് തുടങ്ങി എല്ലാവരും ഒരുപോലെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണ് വേനൽകാലം.
കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തെ ബാധിക്കുന്നതിനാൽ അവയിൽ നിന്ന് രക്ഷ നേടാൻ പ്രകൃതി തന്നെ കനിഞ്ഞ് അനുഗ്രഹിച്ചിരിയ്ക്കുന്ന ഒട്ടേറെ ഭക്ഷണങ്ങൾ ഉണ്ട്, വേനൽ കാലങ്ങളിൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്ഡ കൂടുതലായി ഉൾപ്പെടുത്തണം. അതുപോലെ ആവശ്യത്തിന് വെള്ളം കുടിയും ആരോഗ്യത്തെ സംരക്ഷിക്കും.
കോളകളും , സോഡകളെയും അമിതമായി ആശ്രയിക്കാതെ മോരുംവെള്ളം, കരിക്ക് വെള്ളം , നാരങ്ങാ വെള്ളം , മറ്റ് ജ്യൂസുകൾ തുടങ്ങി തിളപ്പിച്ചാറിയ വെള്ളം വരെയും ഉള്ളവക്ക് ദിനചര്യയിൽ ഏറെ പ്രാധാന്യം നൽകണം. യാത്ര ചെയ്യുന്നവരും , വെയിലിൽ ജോലി ചെയ്യുന്നവരും കുഞ്ഞുങ്ങളും , ഗർഭിണികളുമെല്ലാം ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിച്ചിരിക്കണം.
ജോലി , ഭക്ഷണ ക്രമം , രോഗാവസ്ഥ എന്നിവക്കനുസരിച്ച് ഓരോരുത്തരും ഭക്ഷണങ്ങളും വെള്ളവും കതൃത്യമായി കഴിക്കുക. കടകളിലും പരസ്യങ്ങളിലും കാണുന്ന ഭക്ഷണങ്ങളും പാനീയങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനെക്കാൾ നല്ലത് വീടുകളിൽ തയ്യാറാക്കി എടുക്കുന്ന ഭക്ഷണ പദാർഥങ്ങളാണ്.
Leave a Reply
You must be logged in to post a comment.