സെക്‌സിന് ഏറ്റവും പറ്റിയ സമയം

സെക്‌സിന് ഏറ്റവും മികച്ച സമയം അതിരാവിലെയും ഉച്ചയ്ക്ക് മൂന്ന് മണിക്കുമാണെന്നുമാണ് ഹോര്‍മോണ്‍ വിദഗ്ധ അലിസ വിറ്റി പറയുന്നത്. അതിരാവിലെയുള്ള ലൈംഗിക ബന്ധം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണകരമാണെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.

‘രാവിലെ നമ്മുടെ ഹോര്‍മോണുകള്‍ വളരെയധികം ആക്ടീവ് ആയിരിക്കും.പങ്കാളിയുമായുള്ള വൈകാരിക ബന്ധം ഉറപ്പിക്കാനും അതുപോലെ തന്നെ സമ്മര്‍ദ്ദം, ഉത്കണ്ഠ പോലുള്ള വിഷമതകള്‍ കുറയ്ക്കാനുമെല്ലാം അതിരാവിലെയുള്ള സെക്‌സ് ഒരുപോലെ സഹായിക്കുന്നുണ്ട്. വിഷാദരോഗം ഒരു പരിധി വരെ കുറയ്ക്കാന്‍ രാവിലെയുള്ള ‘സെക്സ്’ ഉപകാരപ്രദമാണ്. പങ്കാളിയുമായുള്ള ആത്മബന്ധം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ്, അതിരാവിലെയുള്ള സെക്സ്. ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നേരത്തേ നടന്നിട്ടുണ്ടെന്നും അലിസ പറയുന്നു.

അതിരാവിലെ മാത്രമല്ല ഉച്ചയ്ക്ക് 3 മണിക്കുള്ള സെക്‌സും ആരോഗ്യത്തിന് മികച്ചത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മതിയായ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉള്ളപ്പോഴാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ഊര്‍ജ്ജം കിട്ടുന്നത്. വുമണ്‍കോഡ് എന്ന പുസ്തകത്തിലും അലിസ വിറ്റി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*