മഴക്കാലം വരവായി; ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം

മഴക്കാലം വരവായി; ഡെങ്കിക്കെതിരെ ജാഗ്രത വേണമെന്ന് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം

 തിരുവനന്തപുരം: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ ഇടയാക്കും. വീടുകളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുമെന്നതിനാല്‍  ഈ കാലാവസ്ഥയില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാനും സാധ്യതയേറെയാണെന്ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

മഴക്കാലത്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ചെറുപാത്രങ്ങളിലും ചിരട്ടകളിലുമെല്ലാം വെള്ളം കെട്ടിനില്‍ക്കുന്നത് തടയാനും കഴിഞ്ഞാല്‍ കൊതുകുനശീകരണം ഫലപ്രദമായി നടത്താന്‍ കഴിയും. ഡെങ്കിക്കെതിരെ കൈകോര്‍ക്കാം പദ്ധതിയുടെ ഭാഗമെന്നോണം കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തുന്ന ബോധവത്കരണപരിപാടിയുടെ ഭാഗമായാണ് മുന്‍കരുതലെന്ന നിലയ്ക്ക് മഴക്കാലത്തെ കൊതുകുനശീകരണ പ്രക്രിയ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം സ്കൂൾ വിദ്യാർത്ഥികൾ മുൻകൈയെടുത്തു നടത്തിയ കൊതുകുനിവാരണത്തിനു വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏറെ ഫലം കണ്ടിരുന്നു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യു, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു, അസിസ്റ്റന്റ് പ്രൊഫസർ ഡോ ജി കെ ലിബു എന്നിവരാണ് ബോധവത്ക്കരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply