ഭര്‍ത്താവിനെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ടു
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ കരോണ്ടി ഗ്രാമവാസിയായ മഹേഷ് ബനവാലി എന്ന 35 കാരനെയാണ് 32കാരിയായ പ്രമീള കൊലപ്പെടുത്തി, മൃതദേഹം അടുക്കളയിലെ സ്ലാബിനടിയില്‍ കുഴിച്ചിട്ടത്. ഭര്‍ത്താവിനെ മറവ് ചെയ്ത സ്ഥലത്താണ് ഒരുമാസം യുവതി പാചകം ചെയ്തത്. സംഭവത്തിൽ ഭാര്യ അറസ്റിലായി. മഹേഷിന്റെ ജേഷ്ഠ സഹോദരന്‍ അര്‍ജ്ജുന്‍ ബന്‍വാല്‍ നവംബര്‍ 21ന് പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്.
മഹേഷിന് സഹോദരനായ ഗംഗാറാമിന്റെ ഭാര്യയുമായുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പ്രമീള പൊലീസിനോട് പറഞ്ഞു. ഗംഗാറാമിന്റെ സഹായത്തോടെയാണ് കൊല നടത്തിയതെന്നും യുവതി പറഞ്ഞു. എന്നാല്‍ ഇയാള്‍ ഇത് നിഷേധിച്ചു.
ഒക്ടോബര്‍ 22നാണ് കൊലപാതകം നടന്നത്. ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പ്രമീള പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മഹേഷിനെ കാണാതായതോടെ ഇക്കാര്യം അന്വേഷിക്കാന്‍ വീട്ടില്‍ ചെന്നപ്പോള്‍ പ്രമീള അകത്തേക്ക് കയറ്റിയില്ലെന്നാണ് അര്‍ജ്ജുന്‍ നല്‍കിയ പരാതി.
സംശയം തോന്നിയ പൊലീസ് പ്രമീളയുടെ വീട്ടിലെത്തി. അടുക്കളയില്‍ നിന്ന് ദുര്‍ഖന്ധം വരുന്നതിനാല്‍ അവിടെ വിശദമായി പരിശോധിച്ചു. തുടര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണ്. പ്രമീളയ്ക്കും മഹേഷിനും നാല് പെണ്‍മക്കളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Leave a Reply
You must be logged in to post a comment.