ചികില്‍സയിലായിരുന്ന ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം മുങ്ങി; ആട് സിനിമയിലെ രംഗത്തിന്റെ തനിയാവര്‍ത്തനം വെച്ചൂച്ചിറയില്‍

പത്തനംതിട്ട: വടംവലിക്ക് പോയി നട്ടെല്ലൊടിഞ്ഞ് കുഴമ്ബിട്ട് തിരുമ്മിക്കിടക്കുന്ന ഷാജി പാപ്പനെ ഉപേക്ഷിച്ച്‌ ഭാര്യ അദ്ദേഹത്തിന്റെ സുഹൃത്തിനൊപ്പം പോകുന്ന സീന്‍ നമ്മള്‍ ആട് ഭീകര ജീവിയാണ് എന്ന സിനിമയിൽ കണ്ട ഇതേ സീന്‍ ആവര്‍ത്തിച്ചിരിക്കുകയാണ് വെച്ചൂച്ചിറയില്‍. കാലിന്റെ വിരല്‍ മുറിച്ച്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിനേയും കുരുന്നു മക്കളേയും ഉപേക്ഷിച്ച്‌ നാടുവിട്ട വീട്ടമ്മയേയും ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനേയും കൊടും കാട്ടിലെ ആദിവാസി കുടിയില്‍ നിന്നും പൊലീസ് കണ്ടെത്തി.

റാന്നി വെച്ചൂച്ചിറ ചാത്തന്‍തറ ശ്മശാനം റോഡിന് സമീപം താമസിക്കുന്ന ബിനുവിന്റെ ഭാര്യ ആതിര, കുരുമ്ബന്‍ മൂഴി ആദിവാസി കോളനിയിലെ ബിജു എന്നിവരാണ് നവംബര്‍ 16 ന് നാടു വിട്ടത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് ഒരു സൂചനയും നല്‍കാതെയായിരുന്നു ഇവരുടെ ഒളിച്ചോട്ടം. വെച്ചൂച്ചിറ എസ്‌ഐ ടി.എന്‍ രാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അടിമാലിക്ക് സമീപത്തു നിന്നും ഇവരെ കണ്ടെത്തിയത്.ഇരുവര്‍ക്കും രണ്ടു മക്കള്‍ വീതം ഉണ്ട്. ഇവരെ ഉപേക്ഷിച്ചായിരുന്നു ഒളിച്ചോട്ടം.

രോഗം മൂലം കാല്‍വിരല്‍ മുറിച്ച്‌ ബിനു റാന്നി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്ബോഴായിരുന്നു ആ തിര ബിജുവിനോടൊത്ത് നാടുവിട്ടത്. ആശുപത്രിയില്‍ വാര്‍ഡിലെ മറ്റു രോഗികളുടെ സഹായത്തോടെ കഴിഞ്ഞ ബിനു പിന്നീട് ചികിത്സ പൂര്‍ത്തിയാക്കാതെ വീ ട്ടിലേക്കു മടങ്ങി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തംഗം നിഷാ അലക്സിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമായത്. ബിനുവിന്റെ അമ്മയും ബിജുവിന്റെ ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അടിമാലിക്കു സമീപം മാമലക്കണ്ടം ആദിവാസി കുടിയില്‍ നിന്നാണ് ആതിരയേയും ബിജുവിനേയും പൊലീസ് പിടികൂടിയത്.

മാമലക്കണ്ടം ആദിവാസി മൂപ്പനുമായി ബിജുവിന് മുന്‍പരിചയം ഉണ്ടായിരുന്നു. ആതിരയ്ക്കൊപ്പം മൂപ്പനെ സമീപിച്ച്‌ ബിജു സഹായം തേടുകയായിരുന്നു. ആദ്യം ശകാരിച്ചെങ്കിലും മുന്‍പരിചയം ഉണ്ടായിരുന്നതിനാല്‍ മൂപ്പന്‍ ഇരുവര്‍ക്കും താല്‍ക്കാലിക അഭയം നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐ രാജനോടൊപ്പം സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിന്റോ, സോണിമോന്‍ എന്നിവരും ഉണ്ടായിരുന്നു. ദാമ്ബത്യ ജീവിതത്തിലെ അസ്വാരസ്യം മൂലമാണ് തങ്ങള്‍ നാടുവിട്ടതെന്നും പുതിയ ബന്ധത്തില്‍ തുടരാനാണ് താല്‍പര്യമെന്നും ഇരുവരും പൊലീസിനോട് പറഞ്ഞുവെന്നാണ് സൂചന. ബിജുവിനേയും ആതിരയേയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*