ആള്‍ദൈവത്തിന്റെ മരണത്തിന് പിന്നില്‍ മോഡലായ ഇരുപത്തിയഞ്ചുകാരി; കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
ആള്‍ദൈവത്തിന്റെ മരണത്തിന് പിന്നില്‍ മോഡലായ ഇരുപത്തിയഞ്ചുകാരി; കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യൂജി മഹാരാജിന്‍റെ ആത്മഹത്യയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ബയ്യൂജി മഹാരാജിന്‍റെ സഹപ്രവര്‍ത്തകയും മോഡലമായ ഇരുപത്തിയഞ്ചുകാരിയാണെന്ന് പോലീസ് കണ്ടെത്തി. ആത്മഹത്യക്ക് പ്രേരണയായത് ഇവരാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ബിസിനസ്സുകാർ മുതൽ രാഷ്ട്രീയത്തിലെ ഉന്നതൻമാർ വരെ വന്‍ സ്വാധീനമുള്ള വ്യക്തിയായിരുന്നു ബയ്യൂജി മഹാരാജ്. എന്നാല്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ബയ്യൂജി മഹാരാജ്. ഇതാണ് മരണത്തിലേക്ക് നയിച്ചത്. 2018 ജൂണിലാണ് ബയ്യൂജിയെ ഇന്‍റോറിലെ വീട്ടില്‍ സ്വയം നിറ ഒഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആയിരക്കണക്കിന് അനുയായികളുള്ള ബയ്യുജി മഹാരാജിന്‍റെ മരണം മധ്യപ്രദേശില്‍ വന്‍ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ബയ്യുജിയെ കൊലപ്പെടുത്തിയ തരത്തിലായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ അന്വേഷണത്തില്‍ ആത്മഹത്യ ആണെന്നും ഇതിന് പിന്നില്‍ സഹപ്രവര്‍ത്തകയും മോഡലുമായ പാലക് പുരാണിക്ക് ആണെന്നും കണ്ടെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
ബയ്യുജിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പാലക് തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പിന്നീട് ഭീഷണിയായി മാറുകയായിരുന്നു. എന്നാല്‍ പാലക്കിന്റെ ഭീഷണിക്ക് വഴങ്ങാന്‍ ബയ്യൂജി തയ്യാറായില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ മാനഭംഗപ്പെടുത്തിയെന്ന്‍ കാണിച്ചു പോലീസില്‍ പരാതി നല്‍കുമെന്നും പാലക് പറഞ്ഞിരുന്നു.
പാലക് വിവാഹം കഴിക്കണമെന്ന ഭീഷണി തുടര്‍ന്നതോടെ ബയ്യൂജി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. എന്നാല്‍ മാനസിക സമ്മര്‍ദം നിയന്ത്രിക്കാന്‍ വീര്യം കൂടിയ മരുന്നുകള്‍ നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. പാലക്കും ബയ്യുവും നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ തെളിവായി പോലീസ് ശേഖരിച്ചിട്ടുണ്ട്.
Also Read >> ജോലി ആലിംഗനം: മണിക്കൂറില്‍ 6000 രൂപ പ്രതിഫലം
ജീവിതത്തില്‍ എന്തു ജോലി തെരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യംതന്നെ ജോലിയായി തെരഞ്ഞെടുക്കാന്‍ റോബിന്‍ സ്റ്റീന്‍ എന്ന സ്ത്രീ തീരുമാനിച്ചു.
മറ്റുള്ളവരെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ഇങ്ങനെയൊരു ജോലിയില്‍നിന്നും പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കാം എന്നാണ് അമേരിക്കക്കാരിയായ റോബിന്‍ സ്റ്റീന്‍ തെളിയിച്ചിരിക്കുന്നത്.
ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇതിനായാണ് ആവശ്യമുള്ളവര്‍ക്ക് തന്റെ ആലിംഗനം ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.
ആലിംഗനം ആവശ്യമുള്ളവര്‍ക്ക് റോബിന്‍ സ്റ്റീനെ സമീപിക്കാം. 6000 രൂപയാണ് മണിക്കൂറിന് ഫീസ്. നിരവധിയാളുകളാണ് ഇവരുടെ സേവനത്തിനെത്തുന്നത്.
ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ സേവനം ലഭ്യമാണ്. ഒരു മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍വരെ ആലിംഗന സേവനം ലഭ്യമാണ്.
Leave a Reply