ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു….നഷ്ടമാകുന്ന ബാല്യങ്ങള്‍ക്ക്‌ ആരാണ് ഉത്തരവാദി ??

ഭിക്ഷാടന മാഫിയ തഴച്ചു വളരുന്നു….നഷ്ടമാകുന്ന ബാല്യങ്ങള്‍ക്ക്‌ ആരാണ്  ഉത്തരവാദി ??

ഭിക്ഷാടനം ഉപജീവന മാര്‍ഗ്ഗം ആക്കിയ മാഫിയ സംഘം കേരളം അടക്കി വാഴുന്നു. നിയമങ്ങള്‍ സംരക്ഷിക്കേണ്ട പോലിസ് തന്നെ വേണ്ട ഒത്താശ ചെയ്യുന്നു എന്നത് ദയനീയം…..യാചക നിരോധന മേഖല എന്ന ബോര്‍ഡ് പേരിനു മാത്രം..ചാവക്കാട്, ഗുരുവായൂര്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍ മേഖലകളാണ് ഭിക്ഷാടന മാഫിയയുടെ പ്രധാന വരുമാന സ്രോതസ്സ്. വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് പണം പിരിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത്തരക്കാരെ എത്തിക്കാന്‍ നിരവധി സംഘങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

പ്രളയക്കെടുതി, രോഗങ്ങള്‍, അംഗഭംഗം, വിവാഹം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഇത്തരക്കാര്‍ ആളുകളെ സമീപിക്കുന്നത്. ജില്ലയില്‍ അലഞ്ഞുതിരിയുന്നവരെയും റോഡരികിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരെയും കണ്ടത്തെി പുനരധിവാസ കേന്ദ്രങ്ങളിങ്ങളില്‍ പൊലീസ് എത്തിക്കാറുണ്ട്. എന്നാല്‍, ഭിക്ഷാടന സംഘങ്ങളില്‍പെടുന്നവര്‍ പൊലീസിനന്‍റെ  കെണിയില്‍പെടാറില്ല. സംഘം ചേര്‍ന്ന് തമ്പടിച്ച് പുലര്‍ച്ചെ മുതല്‍ നിര്‍ദേശിക്കപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ട് രക്ഷപ്പെടുകയാണ് പതിവ്. ബാലവേല നിരോധിച്ചെങ്കിലും ഇതര സംസ്ഥാനക്കാര്‍ കുട്ടികളുമായാണ് എത്തുന്നത്. വികലാംഗര്‍ കൂടുതലായും തമിഴ്നാട്ടില്‍നിന്ന് വാഹനങ്ങളിലാണ് വരുന്നത്. മേഖലയില്‍ വാടക വീടെടുത്ത് ഇവിടെ അംഗവൈകല്യമുള്ളവരടക്കം വിവിധ പ്രായക്കാരായ ഭിക്ഷാടകരെ താമസിപ്പിച്ചിരിക്കുകയാണ്.
ഇടയ്ക്കിടെ താവളം മാറ്റുകയും ചെയ്യും. രാവിലെ കൃത്യം ഏഴു മണിക്ക് തന്നെ ഇവര്‍ “പണി’ക്കിറങ്ങും. ഭിക്ഷാടന സ്ഥലങ്ങളിലെത്തിക്കാന്‍ വാഹനങ്ങളും ചിലര്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളും, പടുവൃദ്ധന്മാരുമടക്കം വലിയ സംഘങ്ങള്‍ തന്നെയാണ് ദിവസേന ഭിക്ഷയ്ക്കായെത്തുന്നത്.  ഭക്ഷണത്തെക്കാളുപരി പണത്തിനായിട്ടാണ് ഇവര്‍ കൈനീട്ടുന്നതെന്നും ജനങ്ങള്‍ പറയുന്നു. അഞ്ച് രൂപയില്‍ കുറവ് രൂപ കൊടുത്താല്‍ കൊടുക്കുന്നവരുടെ മുഖത്തെക്ക് വലിച്ചെറിയുന്നവരും വിരളമല്ല.  ദിവസക്കൂലിക്കും ആഴ്ചക്കൂലിക്കും മാസശമ്പളത്തിനുമാണ് പലരും പണിയെടുക്കുന്നത്.ശരീരഭാഗങ്ങളില്‍ പൊള്ളലേല്‍പിച്ചാണ് കുട്ടികളെ രംഗത്തിറക്കുന്നത്.

ബാംഗളൂരിലെ സ്ഥിതിയും നേരെ മറിച്ചല്ല.ഓരോ സിഗ്നലുകളിലും കൂട്ടത്തോടെ ആണ് യാചകര്‍ കൈനീട്ടുന്നത്..മുന്തിയ ഇനം കണ്ണട ധരിച്ചവരും ആ കൂട്ടത്തില്‍ പെടുന്നു. ഒരു നേരത്തെ അഹാരത്തിനായല്ല അവര്‍ കൈനീട്ടുന്നത്..പണം കിട്ടിയില്ലെങ്കില്‍ നമ്മളെ പോകാന്‍ അനുവദിക്കാത്തവരും ഉണ്ട്. മാളുകള്‍, ക്ഷേത്രങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, ബസ്‌ സ്‌റ്റാന്റ്‌, തീയറ്ററുകള്‍ തുടങ്ങിയ സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഇവര്‍ ജോലിക്കിറങ്ങുന്നത്.. ഭിക്ഷാടന മാഫിയ തട്ടിയെടുക്കുന്ന കുട്ടികളെ അംഗഭംഗം വരുത്തിയും ശാരീരികമായി ഉപദ്രവിച്ചുമാണ്‌ ഭിക്ഷാടനത്തിന്‌ ഉപയോഗിക്കുന്നത്.പ്രതിദിനം 200 മുതല്‍ 300 രൂപ വരെ പ്രതിഫലം നല്‍കി വാടകയ്‌ക്ക് എടുക്കുന്ന കുട്ടികളെ ഉപയോഗിച്ചും ഭിക്ഷാടനം നടത്തുന്നുണ്ട്‌.
ഓരോരുത്തരുടെയും ശരീരഭാഷയും സീസണും അനുസരിച്ചാണ് ഭിക്ഷയെടുക്കുന്ന രീതി. അംഗവൈകല്യമില്ലാത്തവര്‍ ഭക്തിയെ മാര്‍ഗമാക്കുമ്പോള്‍ യുവതികളാണെങ്കില്‍ ഒക്കത്തോ ഭാണ്ഡത്തിലോ ഒരു കുട്ടിയുമുണ്ടാകും. ഈ കുട്ടികള്‍ പലപ്പോഴും ഉണര്‍ന്നിരിക്കുന്ന രീതിയില്‍ കാണാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികളെ പുകയിലക്കഷായം പോലുള്ളവ കൊടുത്ത് മയക്കിക്കിടത്തുകയാണെന്നും പറയുന്നു. തട്ടിയെടുക്കപ്പെടുന്നതോ സംഘത്തിലുള്ളവര്‍ക്ക് ജനിക്കുന്നതോ ആയ കുട്ടികളെയാണ് ഇത്തരത്തില്‍ കൊണ്ടുനടക്കുന്നത്. ക്ഷേത്രം-പള്ളി പരിസരങ്ങള്‍, ബസ് സ്റ്റാന്റുകള്‍, കടവരാന്തകള്‍ എന്നിവിടങ്ങളെല്ലാം ഭിക്ഷാടനക്കാര്‍ കയ്യടക്കിയിരിക്കുന്നത് പതിവ് കാഴ്ചയാണ്. വൈകുന്നേരത്തോടെ പണി അവസാനിപ്പിച്ച് നിശ്ചയിച്ച് സ്ഥലത്തെത്തിയാല്‍ പിന്നെ മുതലാളി എത്തി എല്ലാവരെയും കൂട്ടി മടങ്ങും.

ഇവരെല്ലാവരും തന്നെ അന്യസംസ്ഥാനക്കാരുമാണ്. പല സ്ഥലത്തും തമിഴ് ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നവരില്‍ ഭിക്ഷാടനം നടത്തി ബാങ്കില്‍ പണം നിക്ഷേ പിക്കുന്നവരും, ബ്ളേഡിന് പണം നല്‍കുന്നവരും വിരളമല്ല. മാഫിയ സംഘത്തില്‍ നിന്ന് വിഹിതം പറ്റുന്ന പോലുസുകാരുടെ പിന്തുണയാണ് ഇത്തരം  സംഘങ്ങള്‍ക്ക് തുണയാകുന്നത്.. അടുത്തിടെ  നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയില്‍  മാതാവിന്റെ സമീപത്ത് ഉറങ്ങി ഇരുന്നിരുന്ന  കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിക്കപെട്ട സംഭവം മാധ്യമങ്ങളില്‍ വന്നിരുന്നു.തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കിയിലെ ചെറുപട്ടണങ്ങളിലാണ് തമിഴ്നാ ട്ടില്‍ നിന്നുള്ള ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നത്. തക്കം കിട്ടിയാല്‍ മോഷ്ടിക്കാനോ പിടിച്ച്‌ പറിക്കാനോ പോലും മടിക്കാത്ത ഇത്തരം യാചക സംഘങ്ങളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജില്ലയിലെ കച്ചവടക്കാരും നാട്ടുകാരും.

തമിഴ്നാട്ടില്‍ ഭിക്ഷാടനം കര്‍ശനമായി നിരോധിച്ചിരിക്കുന്ന തും, ഇവര്‍ക്ക് സൌജന്യ റേഷന്‍ ഏര്‍പ്പെടുത്തിയതുമാണ് കൂടുതല്‍ വരുമാനം തേടി കേരളത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്. സംഘമായി അതിരാവിലെ കേരളത്തിലെത്തുന്ന ഇവര്‍ പിന്നീട് വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ഭിക്ഷാടനം നടത്തി വൈകിട്ടാണ് തിരികെ പോകുന്നത്. അതത് ടൌണുകളിലെ കടത്തിണ്ണ കളില്‍ അന്തിയുറങ്ങുന്നവരാണ് ഏറെയും. ലോറേഞ്ച് മേഖലയി ലാണ് ഇത്തരത്തില്‍ ക്യാമ്പ്  ചെയ്ത് ഭിക്ഷാടനം നടത്തുന്നവര്‍ അധികവും. തൃശ്ശൂര്‍ ,പട്ടാമ്പി ഭാഗങ്ങളില്‍ ഭിക്ഷക്കാരെ വാടയ്ക്കു കൊടുക്കാനായി വീട് വരെ എടുത്തിട്ടുണ്ട്.അതിനു എജെന്റ് ആയി പ്രവര്‍ത്തിക്കുന്ന വര്‍ക്ക് കമ്മിഷന്‍ അടിസ്ഥാനത്തില്‍ ആണ് ശമ്പളം നല്‍കുന്നത്.വ്യദ്ധകള്‍ക്ക് , കുഞ്ഞുങ്ങള്‍ക്ക്‌,പുരുഷന്മ്മാര്‍ക്ക്,സ്ത്രീകള്‍ക്ക് എന്നിങ്ങനെ പല റേറ്റ് ആണ് അവര്‍ ആവശ്യപ്പെടുന്നത്.
പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിച്ച്‌ ഭിക്ഷാടനത്തിന്‌ ഇറങ്ങുന്ന സ്‌ത്രീകള്‍ ടൗണിലെ പല ഭാഗങ്ങളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ഭിക്ഷാടനം നടത്തുന്ന ഇവര്‍ സന്ധ്യയായാല്‍ നഗരത്തില്‍ നിന്നും അപ്രത്യക്ഷമാകും. ഒന്നും രണ്ടും വയസ്സുള്ള കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന നാടോടി സംഘത്തിലെ സ്‌ത്രീകള്‍ വ്യാപാര സ്ഥാപനങ്ങളിലും ആളുകളെയും മറ്റും കേന്ദ്രീകരിച്ചാണ്‌ പണപിരിവ്‌.കുഞ്ഞുങ്ങളെ വേദനിപ്പിച്ച്‌ കരയിപ്പിച്ചാണ്‌ ഭിക്ഷാടനം നടത്തുന്നത്‌. മാത്രവുമല്ല പൊരിവെയിലത്തു നിര്‍ത്തി ഉടുതുണിപോലുമില്ലാതെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതും പതിവാണ്‌. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം രംഗത്തെത്തിയതായി പോലീസ് സൂചന നല്‍കുന്നു.

അവയവ കച്ചവടത്തിനും ഭിക്ഷാടനത്ത്തിനും ആണ്  കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലെന്നാണ് വിവരം. രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ അധികൃതരും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഭിക്ഷക്കാര്‍ പലരൂപങ്ങളില്‍ ആണ് പ്രത്യക്ഷപ്പെടുന്നത്.പകല്‍ സമയം ഭിക്ഷാടനത്തിനായും കച്ചവടത്തിനായും  വന്നു വീടിന്റെ പരിത സ്ഥിതി മനസിലാക്കി മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ തട്ടികൊണ്ടുപോകല്‍,രാത്രി സമയങ്ങളില്‍ വന്നു മോഷണം, പകല്‍ സമയങ്ങളില്‍ വീടുകളില്‍ സ്ത്രീകള്‍ ഒറ്റയ്ക്കാണെങ്കില്‍ അടിച്ചു അവശയാക്കി സ്വര്‍ണ്ണവും ,ധനവും കവരുക എന്നിവയാണ് പതിവ്.വീടുകൾ കയറിയുള്ള കച്ചവടക്കാർക്കും  വിലക്കേർപ്പെടുത്താൻ തീരുമാനിക്കേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നൂ

അതിനു വേണ്ടി നമ്മൾ ചെയ്യേണ്ടത് :

*ഇനിമുതൽനിങ്ങളുടെ വീട്ടുപടിക്കൽ വന്നു സഹായം ചോദിക്കുന്ന നമ്മുടെ നാട്ടുകാർ അല്ലാത്ത ,നമ്മൾ ഇതുവരെ കാണാത്ത ആർക്കും ഒന്നും തന്നെ സംഭാവനയായി കൊടുക്കരുത്. ഈ നാട്ടിൽ സഹായം കൊടുക്കൽ ഇല്ലഎന്ന് പറഞ്ഞുതിരിച്ചു പോവാൻ പറയുക അങ്ങാടികളിലും , കവലകളിലുംഉള്ളവർ ഇത്തരക്കാരെ കാണുമ്പോൾ തന്നെ വീടുകളിലേക്കുള്ള വരവ് തടയേണ്ടതാണ്.നമ്മുടെ വീടിന്റെ പരിസരങ്ങളിലോ മറ്റോ അറിയാത്ത വാഹനങ്ങൾ , വ്യക്തികൾ എന്നിവരെ കാണുകയാണെകിൽ വീട്ടിലുള്ള ആണുങ്ങൾക്ക് ചോദ്യം ചെയ്യാവുന്നതാണ് ,അല്ലെങ്കിൽ അയൽവാസികൾക്ക് വിവരം കൊടുക്കുക.
ഓരോ വീട്ടുകാരും അയൽവാസികളുടെ ഫോൺ നമ്പർ വീട്ടിൽ സൂക്ഷിച്ചുവെക്കുക.വീടുകളിൽ വിൽപ്പനക്കു വരുന്നവരിൽ നിന്നും സാധനങ്ങൾ വാങ്ങിക്കാതിരിക്കുക-അവരിലും ഉണ്ട് തട്ടിപ്പുകാർ വീട്ടിൽ വന്നു വിൽപ്പന നടത്തുന്ന സാധനങ്ങൾക്കു കേടുപാടുകൾ വന്നാൽ മാറ്റിയെടുക്കാൻ പറ്റില്ല (എല്ലാ സാധനകളും കടകളിൽ കിട്ടുന്നതാണ് അവിടെ നിന്ന് എടുത്ത സാധനങ്ങൾ മാറ്റിയെടുക്കാൻ പാറ്റുന്നതുമാണ്)  വഴിയിൽ കാണുന്ന അപരിചതരോട് സംസാരിക്കാനോ, അവരിൽ നിന്ന് വല്ലതും വാങ്ങി കഴിക്കാനോ പാടില്ലെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കികൊടുക്കുക *ഇവരിൽ 95% ആളുകളും വ്യാജന്മാരാണ് ഇവർ ഒരു മാഫിയയുടെ കണ്ണികളാണ്. ഇന്ന് നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന പലതരത്തിലുമുള്ള കുറ്റകൃത്യങ്ങളിൽ ഇത്തരത്തിലുള്ളവരാണ് കാരണക്കാർ.

കുട്ടികളെ തട്ടിക്കൊണ്ടുപോകൽ , വീടുകൊള്ളയടിക്കൽ , വീട്ടുകാരെ ആക്രമിച്ചു കളവ് നടത്തൽ.,ഭിക്ഷക്കാരായി വന്നു ഓരോ വീട്ടിലെയും സാഹചര്യങ്ങൾ മനസിലാക്കി മറ്റുള്ളവർക് വിവരങ്ങൾ എത്തിച്ചു കൊടുക്കള്‍ ,…..വരുന്നവരിൽ അധികവും വേഷം മാറിയിട്ടാണ് വരുന്നത്- ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ കഴിയില്ല നമ്മുടെ കുട്ടികളെ തനിച്ചു മുറ്റത്തു കളിയ്ക്കാൻ വിടാൻ വരെ പറ്റാത്ത അവസ്ഥയായി ഇന്ന്. കച്ചവടവുമായി വരുന്നവർ അധികവും തട്ടിപ്പുമായിട്ടാണ് വരുന്നത്. അവസരം കിട്ടിയാൽ അവരാൽ നമ്മൾ ആക്രമിക്കപെടും. നമ്മള്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നമ്മുടെ അഞ്ജത മൂലം നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങളെ ബാലിയടാക്കുന്നു.അവരുടെ ബാല്യത്തെ തെരുവിലേക്ക് വലിച്ചെറിയുന്നു.ഭിക്ഷാടനം വളരാന്‍ നാം അനുവദിക്കരുത്..ജോലിക്കായി എത്തുന്ന ഇതര സംസഥാന തൊഴിലാളികളുടെ കൈകളിലേക്ക് കുഞ്ഞുങ്ങള്‍ എത്തിപെടാതിരിക്കാന്‍ ശ്രദ്ദിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*