നവ ദമ്പതികള്‍ തീര്‍ച്ചയായും എത്തി പ്രാര്‍ഥിക്കേണ്ട ക്ഷേത്രം

നവ ദമ്പതികള്‍ തീര്‍ച്ചയായും എത്തി പ്രാര്‍ഥിക്കേണ്ട ക്ഷേത്രം

പറഞ്ഞു തീര്‍ക്കുവാന്‍ കഴിയാത്തത്ര പ്രത്യേകതകളുള്ള ഇടമാണ് കര്‍ണ്ണാടകയിലെ ഭോഗ നന്ദീശ്വര ക്ഷേത്രം. ബാംഗ്ലൂരില്‍ ഏറ്റവും അധികം സഞ്ചാരികള്‍ തേടിയെത്തുന്ന നന്ദി ഹില്‍സിനു തൊട്ടടുത്താണ് ഭോഗ നന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നന്ദി ഹില്‍സില്‍ എത്തുന്ന പലര്‍ക്കും പക്ഷെ ഇവിടം തീര്‍ത്തും അപരിചിതമാണ്.

കര്‍ണ്ണാടകയിലെ ചില്ലബെല്ലാപൂരില്‍ നന്ദി ഹില്‍സിനു താഴെയാണ് ഭോഗനന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് നന്ദിദുര്‍ഗയുടെ താഴെ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കണം. ഇവിടേയ്ക്ക് ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഓട്ടോയെ ആശ്രയിക്കേണ്ടി വരും.

ഭോഗനന്ദീശ്വര ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ഈ ക്ഷേത്രം ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. കര്‍ണ്ണാടകയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ക്ഷേത്രം ഇന്നുള്ളത്.

ഒന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. നോസംബ രാജവംശത്തിന്റെ കാലത്ത് നോലംബാധിരാജ എന്ന ഭരണാധികാരിയാണത്രെ ക്ഷേത്രം നിര്‍മ്മിച്ചത്.

അദ്ദേഹത്തോടൊപ്പം രാഷ്ട്രകൂടാ രാജാവ് ഗോവിന്ജ മൂന്നാമനും നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പങ്കുചേര്‍ന്നിരുന്നുവത്രെ. പിന്നീട് ഇവിടെ അധികാരത്തില്‍ വന്ന ഭരണാധികാരികളെല്ലാം ഈ ക്ഷേത്രത്തിലും തങ്ങളുടെ കൈയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട്.

ഗംഗാ രാജവംശം, ബാണാ ഭരമാധികാരികള്‍, ചോള രാജാക്കന്മാര്‍, ഹോയ്‌സാല രാജാക്കന്മാര്‍, വിജയനഗര രാജാക്കന്മാര്‍, മൈസൂര്‍ രാജാക്കന്മാര്‍ വറെ ഇവിടെ ഭരണം നടത്തുകയും അതിന്റെ അടയാളങ്ങള്‍ ഇവിടെ ബാക്കിയാക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് കുറച്ചു കാലത്തോളം ഇവിടം ബ്രിട്ടീഷുകാര്‍ക്ക് കീഴിലായിരുന്നു.

ഹോയ്‌സാല രാജാക്കന്മാര്‍, വിജയനഗര രാജാക്കന്മാര്‍, മൈസൂര്‍ രാജാക്കന്മാര്‍ വറെ ഇവിടെ ഭരണം നടത്തുകയും അതിന്റെ അടയാളങ്ങള്‍ ഇവിടെ ബാക്കിയാക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് കുറച്ചു കാലത്തോളം ഇവിടം ബ്രിട്ടീഷുകാര്‍ക്ക് കീഴിലായിരുന്നു.

ക്ഷേത്രക്കുളങ്ങളും കൊത്തുപണികളും ഒക്കെ ഇവിടുത്തെ പ്രത്യേകതയാണ്. പ്രധാനമായും രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെ ഉള്ളത്. തെക്കു ദിശയിലെ ഭോഗ നന്ദീശ്വര ക്ഷേത്രം തലക്കാട് ഗംഗാ രാജവംശവും വടക്കു ദിശയിലെ ഭോഗ നന്ദീശ്വര ക്ഷേത്രം ചോള രാജാക്കന്മാരുമാണ് നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം. ഇതിനു രണ്ടിനും ഇടയിലായി ഉമാ മഹേശ്വരിയുടെ ഒരു ചെറിയ ക്ഷേത്രവും ഒരു കല്യാണ മണ്ഡപവും കാണാം.

ഇവിടുത്തെ പ്രധാന നിര്‍മ്മിതികളില്‍ ഒന്നാണ് കറുത്ത കല്ലില്‍ ഒട്ടേറെ കൊത്തുപണികള്‍ നടത്തിയിരിക്കുന്ന കല്യാണ മണ്ഡപം. ശിവന്‍-പാര്‍വ്വതി, ബ്രഹ്മാവ്-സരസ്വതി,-വിഷ്ണു-ലക്ഷ്മി,അഗ്‌നിസ്വാഹാ ദേവി തുടങ്ങിയവരുടെ രൂപങ്ങള്‍ ഇവിടെ കൊത്തിയിരിക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്.

നവ ദമ്പതികള്‍ ഇവിടെ എത്തി പ്രാര്‍ഥിക്കുന്നത് അതീവ വിശിഷ്ടമാണെന്നാണ് കരുതപ്പെടുന്നത്. ദീര്‍ഘ ദാമ്പത്യത്തിന് ഇവിടെ എത്തിയുള്ള പ്രാര്‍ഥനകള്‍ ഏറെ ഗുണം ചെയ്യുമത്രെ.

നവ ദമ്പതികള്‍ ഇവിടെ എത്തി പ്രാര്‍ഥിക്കുന്നത് അതീവ വിശിഷ്ടമാണെന്നാണ് കരുതപ്പെടുന്നത്. ദീര്‍ഘ ദാമ്പത്യത്തിന് ഇവിടെ എത്തിയുള്ള പ്രാര്‍ഥനകള്‍ ഏറെ ഗുണം ചെയ്യുമത്രെ.

ശിവന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളായ ചെറുപ്പകാലവും യുവാവായ കാലവും പാര്‍വ്വതീ ദേവിയുമായുള്ള വിവാഹവും സൂചിപ്പിക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ടകള്‍. നന്ദി ഹില്‍സിനു ഏറ്റവും മുകളിലെ ഭോഗ നന്ദീശ്വര ക്ഷേത്രം ശിവന്റെ അവസാന ഘട്ടത്തെയാണ് കാണിക്കുന്നത്. എല്ലാ ക്ഷേത്രങ്ങള്‍ക്കു മുന്നിലും ഒരു നന്ദി മണ്ഡപവും കാണാം.

ഇവിടുത്തെ ക്ഷേത്രക്കുളം പുഷ്‌കര്‍ണി എന്നും കല്യാണി എന്നും അറിയപ്പെടുന്നു. കൂടാതെ ഇവിടെയുള്ളവര്‍ ഇതിനെ ശൃംഗേരി തീര്‍ഥ എന്നും വിളിക്കുന്നു. പുരാണങ്ങളിലെ സംഭവങ്ങള്‍ ഇവിടുത്തെ ചുവരുകളില്‍ കൊത്തുപണികളായി പരിണമിച്ചിരിക്കുന്ന കാഴ്ചയാണ് പ്രധാനം. ധാരാളം കല്‍മണ്ഡപങ്ങളും ഇവിടെ കാണാം. ശിവരാത്രി സമയത്താണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

ബാംഗ്ലൂരില്‍ നിന്നും നന്ദി ഹില്‍സിലേക്ക് 61 കിലോമീറ്റര്‍ ദൂരമുണ്ട്. ക്ഷേത്രത്തിലെത്തുവാന്‍ 45 കിലോമീറ്റര്‍ ദൂരമാണ്. നന്ദിദുര്‍ഗയുടെ താഴെയുള്ള ഗ്രാമത്തില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കണം ക്ഷേത്രത്തിലെത്തുവാന്‍. ഓട്ടോയില്‍ മാത്രമേ ഇവിടെ നിന്നും പോകുവാന്‍ സാധിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*